---
title: "ബോംബെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്തു ; ലഭിച്ചത് കൂടോത്രം,  വട്ടം കറങ്ങി പാനൂർ പൊലീസ്."
english_title: "Detained on suspicion of bomb;The Panur police went round and round."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119033/detained-on-suspicion-of-bombthe-panur-police-went-round-and-round"
published_at: "2023-06-02T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479f9550d99d_Untitled-1_copy.jpg"
keywords: []
---

# ബോംബെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്തു ; ലഭിച്ചത് കൂടോത്രം,  വട്ടം കറങ്ങി പാനൂർ പൊലീസ്.

> **Lead Summary:** പാനൂർ: പാനൂർ ബസ് സ്റ്റാൻ്റ് റോഡിൽ നജാത്തുൽ സ്കൂൾ പരിസരത്ത് നിന്ന് ബോംബെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയെന്ന വിവരത്തെ തുടർന്നാണ് പാനൂർ പൊലീസ് സ്ഥലത്തേക്ക് കുതിച്ചത്. സഞ്ചിയിൽ പൊതിഞ്ഞ സാധനങ്ങൾ കസ്റ്റഡിയിലെടുത്ത് നേരെ പൊലീസ് സ്റ്റേഷനിലേക്ക്.

## Article Content

പാനൂർ: പാനൂർ ബസ് സ്റ്റാൻ്റ് റോഡിൽ നജാത്തുൽ സ്കൂൾ പരിസരത്ത് നിന്ന് ബോംബെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയെന്ന വിവരത്തെ തുടർന്നാണ് പാനൂർ പൊലീസ് സ്ഥലത്തേക്ക് കുതിച്ചത്. സഞ്ചിയിൽ പൊതിഞ്ഞ സാധനങ്ങൾ കസ്റ്റഡിയിലെടുത്ത് നേരെ പൊലീസ് സ്റ്റേഷനിലേക്ക്.

വിശദമായി പരിശോധിച്ച പൊലീസ് ഞെട്ടി. സഞ്ചിയിൽ പൊതിഞ്ഞുവച്ചത് ചെമ്പ് തകിടും, ആണികളും, ചെമ്പ് രൂപങ്ങളുമൊക്കെയായിരുന്നു. അസ്സൽ കൂടോത്രം. ഇതോടെ പൊലീസ് ഞെട്ടി. ഇനി കൂടോത്രമൊഴിപ്പിക്കാൻ മറ്റെന്തെങ്കിലും പൂജകൾ നടത്തേണ്ടി വരുമോ എന്ന സന്ദേഹത്തിലാണ് പൊലീസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119033/detained-on-suspicion-of-bombthe-panur-police-went-round-and-round)