---
title: "ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്ത വൈരാഗ്യത്തിൽ  ട്രെയിനിനു തീയിട്ടു ; കണ്ണൂരിൽ ട്രെയിനിന് തീവച്ചത് ബംഗാള്‍ സ്വദേശി തന്നെയെന്ന് പൊലീസ്"
english_title: "The train was set on fire in a feud that refused to accept alms;The police said that the person who set the train on fire in Kannur was from Bengal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/118987/the-train-was-set-on-fire-in-a-feud-that-refused-to-accept-almsthe-police-said-that-the-person-who-set-the-train-on-fire-in-kannur-was-from-bengal"
published_at: "2023-06-02T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479c5605516f_download_(19).jpg"
keywords: []
---

# ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്ത വൈരാഗ്യത്തിൽ  ട്രെയിനിനു തീയിട്ടു ; കണ്ണൂരിൽ ട്രെയിനിന് തീവച്ചത് ബംഗാള്‍ സ്വദേശി തന്നെയെന്ന് പൊലീസ്

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിനു തീവച്ചത് ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗറെന്ന് പൊലീസ്. ഇയാള്‍ ഇന്നലെ മുതല്‍ കസ്റ്റഡിയിലാണ്. സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതിലെ വൈരാഗ്യം മൂലമാണ് കോച്ചിന് തീവച്ചതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചയാണ് സൂചന. ഇയാള്‍ ഏറെ നാളായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് കഴിയുന്നത്.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിനു തീവച്ചത് ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗറെന്ന് പൊലീസ്. ഇയാള്‍ ഇന്നലെ മുതല്‍ കസ്റ്റഡിയിലാണ്. സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതിലെ വൈരാഗ്യം മൂലമാണ് കോച്ചിന് തീവച്ചതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചയാണ് സൂചന. ഇയാള്‍ ഏറെ നാളായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് കഴിയുന്നത്.

ഇവിടെ ഭിക്ഷയെടുക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് കോച്ചിനു തീയിട്ടെന്നാണ് സിദ്ഗറിന്റെ മൊഴി. സ്‌റ്റേഷനു തൊട്ടടുത്തുള്ള ബിപിസിഎല്‍ സംഭരണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍ കഴിഞ്ഞ ദിവസം ഇയാളെ ഓടിച്ചുവിട്ടിരുന്നു. ഇതും പ്രകോപനമായി. ട്രെയിനില്‍ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളില്‍ നാലും സിദ്ഗറിന്റേതു തന്നെയന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കത്തിയ കോച്ചില്‍ നിന്ന് ലഭിച്ച കുപ്പിയിലും പുഷന്‍ജിത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. തൊട്ടടുത്തുള്ള ബിപിസിഎല്‍ ഇന്ധനസംഭരണശാലയിലെ ജീവനക്കാരന്റെ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് പുഷന്‍ജിത്ത് സിദ്ഗറിലേക്ക് അന്വേഷണം എത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/118987/the-train-was-set-on-fire-in-a-feud-that-refused-to-accept-almsthe-police-said-that-the-person-who-set-the-train-on-fire-in-kannur-was-from-bengal)