---
title: "കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പിഞ്ചു  പെൺകുട്ടികളെ പീഡിപ്പിച്ചു ; മധ്യവയസ്കൻ അറസ്റ്റിൽ"
english_title: "Three young girls of a family were molested in Kannur;A middle-aged man was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/118980/three-young-girls-of-a-family-were-molested-in-kannura-middle-aged-man-was-arrested"
published_at: "2023-06-02T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479c28488e3f_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പിഞ്ചു  പെൺകുട്ടികളെ പീഡിപ്പിച്ചു ; മധ്യവയസ്കൻ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ :ഒരു കുടുംബത്തിലെ മൂന്ന് പിഞ്ചുപെൺകുട്ടി കളെ ലൈംഗികപീഡനത്തിനിര യാക്കിയ മധ്യവയസ്കനെ മുഴക്കുന്ന് എസ്.ഐ. ഷിബു എഫ്. പോൾ അറസ്റ്റ് ചെയ്തു. മുഴക്കുന്ന് മേലെ പാല കോളനിയിലെ ചന്ദ്രൻ ആണ് പിടിയിലായത്. രാവിലെയാണ് സംഭവം. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കുടുംബത്തിലെ അഞ്ച്, അഞ്ചര, ഏഴ് വയസുള്ള കുട്ടികളാണ് പീഡനത്തിനിരയായത്.

## Article Content

കണ്ണൂർ :ഒരു കുടുംബത്തിലെ മൂന്ന് പിഞ്ചുപെൺകുട്ടി കളെ ലൈംഗികപീഡനത്തിനിര യാക്കിയ മധ്യവയസ്കനെ മുഴക്കുന്ന് എസ്.ഐ. ഷിബു എഫ്. പോൾ അറസ്റ്റ് ചെയ്തു. മുഴക്കുന്ന് മേലെ പാല കോളനിയിലെ ചന്ദ്രൻ ആണ് പിടിയിലായത്. രാവിലെയാണ് സംഭവം. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കുടുംബത്തിലെ അഞ്ച്, അഞ്ചര, ഏഴ് വയസുള്ള കുട്ടികളാണ് പീഡനത്തിനിരയായത്.

അഞ്ചും, ഏഴും വയസുള്ള കുട്ടികൾ ഒരു മാതാപിതാക്കളുടേതും, അഞ്ചര വയസുകാരി ഇവരുടെ ബന്ധവുമാണ്. മാതാപിതാക്കൾ തോട്ടിൽ തുണിയലക്കാൻ പോയിരുന്നു. ഈ സമയം കുട്ടികളുടെ മുത്തച്ഛൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൂലിപ്പണി ക്കാരനായ ചന്ദ്രൻ വെറ്റില നൽകാൻ എന്ന വ്യാജേന വീട്ടിലെത്തി മുത്തച്ഛന്റെ കണ്ണുവെട്ടിച്ച് മുറിയിൽ കയറി കുട്ടികളെ പീഡി പ്പിക്കുകയായിരുന്നു.

മാതാപിതാ ക്കൾ തിരിച്ചുവരുമ്പോൾ ചന്ദ്രൻ മുറിക്കകത്ത് നിന്ന് ഇറങ്ങിപ്പോകുന്നതാണ് കണ്ടത്. ഇയാളെ മുറിക്കകത്ത് കയറാൻ വിട്ടത് എന്തിനാണെന്ന് കുട്ടികളുടെ മുത്തച്ഛനോട് ഇവർ കയർക്കവെ തങ്ങളെ പീഡിപ്പിച്ച വിവരം കുട്ടികൾ മാതാപിതാക്കളോട് പറയുകയായിരുന്നു. തുടർന്ന് മുഴക്കുന്ന് പോലീസിൽ പരാതി നൽകി. പിടിയിലായ ചന്ദ്രനെ സി.ഐ സന്തോഷ്കുമാർ ചോദ്യം ചെയ്തു. സി.പി.ഒ മാരായ ഷിജു ജോണി, സന്തോഷ്, നവാസ്, ജിതേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തി ലുണ്ടായിരുന്നു. മട്ടന്നൂർ കോടതി ചന്ദ്രനെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/118980/three-young-girls-of-a-family-were-molested-in-kannura-middle-aged-man-was-arrested)