---
title: " ബസുടമകൾ തിങ്കളാഴ്ച മുതൽ പ്രക്ഷോഭത്തിലേക്ക് ;  ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട്  അനിശ്ചിതകാല നിരാഹാരം നടത്തും"
english_title: "Bus owners to protest from Monday with various demands;State Private Bus Operators Association State President KK Thomas will go on an indefinite hunger strike at Thiruvananthapuram Secretariat."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/118959/bus-owners-to-protest-from-monday-with-various-demandsstate-private-bus-operators-association-state-president-kk-thomas-will-go-on-an-indefinite-hunger-strike-at-thiruvananthapuram-secretariat"
published_at: "2023-06-02T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479ae69412bb_Untitled-1_copy.jpg"
keywords: []
---

#  ബസുടമകൾ തിങ്കളാഴ്ച മുതൽ പ്രക്ഷോഭത്തിലേക്ക് ;  ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട്  അനിശ്ചിതകാല നിരാഹാരം നടത്തും

> **Lead Summary:** കണ്ണൂർ : അസോസിയേഷൻ ഭാരവാഹികൾ തലശേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. വിദ്യാർത്ഥികളുടെ ബസ് ചാർജ് ഉയർത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മെയ് ഒന്നാം തീയതി ബസ് ചാർജ് വർധിപ്പിച്ചെങ്കിലും കുട്ടികളുടെ യാത്രാ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. വിദ്യാർത്ഥികളുടെ കൺസഷനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്ലാനിംഗ് ബോർഡ് അംഗം ഡോ.കെ.രവി രാമൻ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചെങ്കിലും റിപ്പോർട്ട് സംബന്ധിച്ച കാര്യം എങ്ങുമെത്തിയില്ലെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.

## Article Content

കണ്ണൂർ : അസോസിയേഷൻ ഭാരവാഹികൾ തലശേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. വിദ്യാർത്ഥികളുടെ ബസ് ചാർജ് ഉയർത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മെയ് ഒന്നാം തീയതി ബസ് ചാർജ് വർധിപ്പിച്ചെങ്കിലും കുട്ടികളുടെ യാത്രാ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. വിദ്യാർത്ഥികളുടെ കൺസഷനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്ലാനിംഗ് ബോർഡ് അംഗം ഡോ.കെ.രവി രാമൻ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചെങ്കിലും റിപ്പോർട്ട് സംബന്ധിച്ച കാര്യം എങ്ങുമെത്തിയില്ലെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.

നിലവിൽ സർവീസ്' നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെർമിറ്റ് അതേപടി നിലനിർത്തണമെന്നും ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ ഈ വ്യവസായത്തെക്കുറിച്ച് പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിന് നടയിൽ സംസ്ഥാന പ്രസിഡണ്ട് കെ.കെ തോമസ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ പ്രസിഡണ്ട് കെ.വേലായുധൻ, ജനറൽ സെക്രട്ടറി കെ.ഗംഗാധരൻ, ഭാരവാഹികളായ ടി പി പ്രേമനാഥൻ, കെ.ദയാനന്ദൻ, കെ. പ്രേമാനന്ദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/118959/bus-owners-to-protest-from-monday-with-various-demandsstate-private-bus-operators-association-state-president-kk-thomas-will-go-on-an-indefinite-hunger-strike-at-thiruvananthapuram-secretariat)