---
title: "വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങിയ 21കാരിയെ 7 മണിക്കൂറിനുള്ളിൽ കർണാടകയിൽ നിന്നും  മാഹി പോലീസ് പിന്തുടർന്ന്  പിടികൂടി"
english_title: "The 21-year-old girl, who came out of her house after a fight, was chased by the Mahi police from Karnataka within 7 hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/118926/the-21-year-old-girl-who-came-out-of-her-house-after-a-fight-was-chased-by-the-mahi-police-from-karnataka-within-7-hours"
published_at: "2023-06-02T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64799aeb32114_Untitled-1_copy.jpg"
keywords: []
---

# വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങിയ 21കാരിയെ 7 മണിക്കൂറിനുള്ളിൽ കർണാടകയിൽ നിന്നും  മാഹി പോലീസ് പിന്തുടർന്ന്  പിടികൂടി

> **Lead Summary:** മാഹി: മാഹിയിൽ നിന്ന് കാണാതായ യുവതിയെ 7 മണിക്കൂർ കൊണ്ട് കർണ്ണാടകയിൽ വെച്ച് കണ്ടെത്തി മാഹി പോലീസ് . കഴിഞ്ഞ ദിവസം മാഹി സ്വദേശിനിയായ 21 കാരിയാണ് വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങിയത് തുടർന്ന് പോലീസിൽ പരാതിപ്പെട്ടതിനെത്തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയും, മൊബൈൽ ടവർ ലൊക്കേഷനിൽ നിന്നുള്ള വിവര ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ബാങ്ക്ളൂർ ലക്ഷ്യമാക്കി നീങ്ങുന്നതായി മനസിലാക്കി.

## Article Content

മാഹി: മാഹിയിൽ നിന്ന് കാണാതായ യുവതിയെ 7 മണിക്കൂർ കൊണ്ട് കർണ്ണാടകയിൽ വെച്ച് കണ്ടെത്തി മാഹി പോലീസ് . കഴിഞ്ഞ ദിവസം മാഹി സ്വദേശിനിയായ 21 കാരിയാണ് വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങിയത് തുടർന്ന് പോലീസിൽ പരാതിപ്പെട്ടതിനെത്തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയും, മൊബൈൽ ടവർ ലൊക്കേഷനിൽ നിന്നുള്ള വിവര ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ബാങ്ക്ളൂർ ലക്ഷ്യമാക്കി നീങ്ങുന്നതായി മനസിലാക്കി.

തലശ്ശേരി റെയിൽവേ സ്റ്റേഷൻ, സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് ബുക്കിംഗ് ലിസ്റ്റുകൾ പരിശോധിച്ചതിൽ നിന്നും ബാഗ്ളൂരുവിലേക്കുള്ള ബസിൽ ടിക്കറ്റെടുത്തതായി കണ്ടെത്തുകയും , മാഹി സർക്കിൾ ഇൻസ്പെക്ടർ ബി എം മനോജിന്റെ നേതൃത്വത്തിൽ എസ് ഐ രാധാകൃഷ്ണൻ , മാഹി ക്രൈം സ്ക്വാഡ് എ എസ് ഐ മാരായ പ്രസാദ് വളവിൽ , കിഷോർ കുമാർ , ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ് എന്നിവരടങ്ങിയ സംഘം ബസിനെ പിൻതുടർന്ന് കർണ്ണാടക പോലീസിന്റെ സഹായത്തോടെ കെങ്കേരിയിൽ വെച്ച് പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മാഹി കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/118926/the-21-year-old-girl-who-came-out-of-her-house-after-a-fight-was-chased-by-the-mahi-police-from-karnataka-within-7-hours)