---
title: "നാളെ സ്കൂൾ പ്രവൃത്തിദിനം ; അധ്യാപകർക്ക് ആക്ഷേപം"
english_title: "Tomorrow is a school day;Blame the teachers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/118878/tomorrow-is-a-school-dayblame-the-teachers"
published_at: "2023-06-02T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64797bde0d53e_download_(12).jpg"
keywords: []
---

# നാളെ സ്കൂൾ പ്രവൃത്തിദിനം ; അധ്യാപകർക്ക് ആക്ഷേപം

> **Lead Summary:** കണ്ണൂർ : സ്കൂൾ തുറന്ന ആദ്യ ശനിയാഴ്ച തന്നെ പ്രവൃത്തിദിനമാക്കാനുള്ള സർക്കാർ നിർദേശത്തിൽ അധ്യാപകർക്ക് ആക്ഷേപം. അക്കാദമിക് കലണ്ടറനുസരിച്ച് ഈ വർഷത്തെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ അധ്യയനത്തിൻ്റെ തുടക്കത്തിൽ തന്നെ ശനിയാഴ്ച പ്രവർത്തി ദിനമാക്കിയതിലാണ് അധ്യാപകർക്ക് എതിർപ്പ്. ടൈം ടേബിൾ പോലും തയ്യാറാക്കാത്ത സാഹചര്യത്തിലാണ് ശനിയാഴ്ച്ച പ്രവൃത്തി ദിനമായി വരുന്നത്. അതുകൊണ്ടുതന്നെ ഈ തീരുമാനം കൊണ്ട് കാര്യമില്ലെന്നാണ് അധ്യാപകരുടെ പക്ഷം.

## Article Content

കണ്ണൂർ : സ്കൂൾ തുറന്ന ആദ്യ ശനിയാഴ്ച തന്നെ പ്രവൃത്തിദിനമാക്കാനുള്ള സർക്കാർ നിർദേശത്തിൽ അധ്യാപകർക്ക് ആക്ഷേപം. അക്കാദമിക് കലണ്ടറനുസരിച്ച് ഈ വർഷത്തെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ അധ്യയനത്തിൻ്റെ തുടക്കത്തിൽ തന്നെ ശനിയാഴ്ച പ്രവർത്തി ദിനമാക്കിയതിലാണ് അധ്യാപകർക്ക് എതിർപ്പ്. ടൈം ടേബിൾ പോലും തയ്യാറാക്കാത്ത സാഹചര്യത്തിലാണ് ശനിയാഴ്ച്ച പ്രവൃത്തി ദിനമായി വരുന്നത്. അതുകൊണ്ടുതന്നെ ഈ തീരുമാനം കൊണ്ട് കാര്യമില്ലെന്നാണ് അധ്യാപകരുടെ പക്ഷം.

അധ്യയന വർഷത്തിൻ്റെ പകുതി മുതൽ ശനിയാഴ്ച്ചകൾ പ്രവൃത്തി ദിനങ്ങളാക്കുകയെന്നതാണ് കൂടുതൽ നന്നാവുകയെന്നാണ് അധ്യാപകരുടെ പക്ഷം. തീരാത്ത പാഠഭാഗങ്ങൾ തീർക്കാനും ഇത് ഉപകരിക്കും. 2024 ഏപ്രിൽ 5 വരെ പ്രവൃത്തി ദിനങ്ങൾ നിശ്ച്ചയിച്ച് സർക്കാർ കലണ്ടർ പുറത്തിറക്കിയിട്ടുണ്ട്. ഈ അധ്യയന വർഷം 210 പ്രവൃത്തി ദിനങ്ങൾ ഉണ്ടായിരിക്കും.

അതേ സമയം ഹയർ സെക്കൻ്ററിയിൽ 192 പ്രവൃത്തി ദിനങ്ങളേയുള്ളൂ. ഏറ്റവും കൂടുതൽ ശമ്പള സ്കെയിൽ ഉള്ള വിഭാഗവുമാണ് ഹയർ സെക്കൻ്ററി. അധ്യയന വർഷത്തെ ആറാം പ്രവൃത്തിദിനം അടിസ്ഥാനമാക്കി കുട്ടികളുടെ കണക്കെടുക്കും. ഏഴിനാണ് ആറാം പ്രവൃത്തിദിനം. അന്നേ ദിവസം വൈകീട്ട് അഞ്ചുവരെ മാത്രമായിരിക്കും വിദ്യാലയങ്ങ ളിൽനിന്നും സമ്പൂർണ പോർട്ടലിൽ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/118878/tomorrow-is-a-school-dayblame-the-teachers)