---
title: "പുതിയ ബാഗും പുസ്തകങ്ങളും തയ്യാറാക്കി, പക്ഷെ  സ്കൂളിലേക്ക് പോകാൻ സഞ്ജയ് ഇല്ല ; പനി ബാധിച്ച് മരണം "
english_title: "New bag and books are prepared, but Sanjay is not there to go to school;Death due to fever"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/118671/new-bag-and-books-are-prepared-but-sanjay-is-not-there-to-go-to-schooldeath-due-to-fever"
published_at: "2023-06-01T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478580f8a7e9_fcd5da6e-0f51-4df6-a10c-093d250da59d_(1)_copy.jpg"
keywords: []
---

# പുതിയ ബാഗും പുസ്തകങ്ങളും തയ്യാറാക്കി, പക്ഷെ  സ്കൂളിലേക്ക് പോകാൻ സഞ്ജയ് ഇല്ല ; പനി ബാധിച്ച് മരണം 

> **Lead Summary:** പനിബാധിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു. കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂർ ഗവൺമെന്റ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ സഞ്ജയ് ആണ് മരിച്ചത്. സന്തോഷിന്റെയും പ്രീതയുടെയും മകനായിരുന്നു. ഇന്ന് സ്കൂളിലേക്ക് പോകാൻ പുതിയ ബാഗും പുസ്തകങ്ങളും ചെരുപ്പും വസ്ത്രവും പാത്രവുമെല്ലാം വാങ്ങി വെച്ചിരുന്നു. എന്നാൽ ഇന്നലെ രാത്രി പനി മൂർച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ മുതൽ കുട്ടി പനി ബാധിച്ച് അവശനായിരുന്നു.

## Article Content

പനിബാധിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു. കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂർ ഗവൺമെന്റ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ സഞ്ജയ് ആണ് മരിച്ചത്. സന്തോഷിന്റെയും പ്രീതയുടെയും മകനായിരുന്നു. ഇന്ന് സ്കൂളിലേക്ക് പോകാൻ പുതിയ ബാഗും പുസ്തകങ്ങളും ചെരുപ്പും വസ്ത്രവും പാത്രവുമെല്ലാം വാങ്ങി വെച്ചിരുന്നു. എന്നാൽ ഇന്നലെ രാത്രി പനി മൂർച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ മുതൽ കുട്ടി പനി ബാധിച്ച് അവശനായിരുന്നു.

എന്നാൽ അച്ഛൻ സന്തോഷ് ജോലിക്ക് പോയതിനാൽ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നില്ല. കുട്ടിയുടെ അമ്മ പ്രീത സന്തോഷിനെ വിളിച്ച് കുഞ്ഞിന് പനിയാണെന്ന് അറിയിച്ചിരുന്നു. വൈകീട്ട് സന്തോഷെത്തിയ ശേഷം കുട്ടിയെ പ്രീതയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് വീട്ടുകാർ ആവശ്യപ്പെട്ട പ്രകാരമാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/118671/new-bag-and-books-are-prepared-but-sanjay-is-not-there-to-go-to-schooldeath-due-to-fever)