---
title: "ബസ്സിൽ നഗ്നതാ പ്രദർശനം ; കണ്ണൂർ  ചിറ്റാരിക്കൽ സ്വദേശി അറസ്റ്റിൽ"
english_title: "Nudity show on bus;A native of Kannur Chitarikal was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/118629/nudity-show-on-busa-native-of-kannur-chitarikal-was-arrested"
published_at: "2023-06-01T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647840a2b7cd3_86107137-61ed-47b3-8215-9d5550b16eea.jpg"
keywords: []
---

# ബസ്സിൽ നഗ്നതാ പ്രദർശനം ; കണ്ണൂർ  ചിറ്റാരിക്കൽ സ്വദേശി അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: സ്വകാര്യ ബസ്സിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശിപ്പിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ ചിറ്റാരിക്കൽ നല്ലോ പുഴ സ്വദേശി ബിനുവാണ് അറസ്റ്റിലായത്. ചെറുപുഴ - തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. യാത്രക്കാരിയായ യുവതി മൊബൈലുപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി. പിന്നീട് ദുരനുഭവം വിവരിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ യുവതി പങ്കുവെച്ചു. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. നഗ്നതാ പ്രദർശനം നടത്തിയ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പരാതിക്കാരിയായ യുവതിയിൽ നിന്ന് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ തേടുമെന്നും പോലീസ് പറഞ്ഞിരുന്നു

## Article Content

കണ്ണൂർ: സ്വകാര്യ ബസ്സിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശിപ്പിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ ചിറ്റാരിക്കൽ നല്ലോ പുഴ സ്വദേശി ബിനുവാണ് അറസ്റ്റിലായത്. ചെറുപുഴ - തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. യാത്രക്കാരിയായ യുവതി മൊബൈലുപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി. പിന്നീട് ദുരനുഭവം വിവരിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ യുവതി പങ്കുവെച്ചു. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. നഗ്നതാ പ്രദർശനം നടത്തിയ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പരാതിക്കാരിയായ യുവതിയിൽ നിന്ന് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ തേടുമെന്നും പോലീസ് പറഞ്ഞിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/118629/nudity-show-on-busa-native-of-kannur-chitarikal-was-arrested)