---
title: "കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Kunnoth Paramp village panchayat12th Ward Anganwadi organized entry festival"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/118338/kunnoth-paramp-village-panchayat12th-ward-anganwadi-organized-entry-festival"
published_at: "2023-05-31T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476e18b2a31a_Untitled-1_copy.jpg"
keywords: []
---

# കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** പാനൂർ : കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.. വാർഡ് മെമ്പർ ഫൈസൽ കുലോത്ത് അധ്യക്ഷത വഹിച്ചു. കുന്നോത്ത് പറമ്പ് പഞ്ചായത്ത് സെക്രട്ടറി വി പ്രസാദ് മുഖ്യ അതിഥിയായി. 13 വർഷത്തെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന അധ്യാപിക കെ ലീലയെ വൈസ് പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു.

## Article Content

പാനൂർ : കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.. വാർഡ് മെമ്പർ ഫൈസൽ കുലോത്ത് അധ്യക്ഷത വഹിച്ചു. കുന്നോത്ത് പറമ്പ് പഞ്ചായത്ത് സെക്രട്ടറി വി പ്രസാദ് മുഖ്യ അതിഥിയായി. 13 വർഷത്തെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന അധ്യാപിക കെ ലീലയെ വൈസ് പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു.

പഞ്ചായത്ത് സെക്രട്ടറി സമ്മാനങ്ങൾ വിതരണം ചെയ്തു. കെലീല ടീച്ചർ മുൻ മെമ്പർ കെ പി സമീറ, തുഷാര ടീച്ചർ, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു, അങ്കണവാടി ടീച്ചർ കാവ്യ ടി.പി, സ്വാഗതവും, സജില നന്ദിയും രേഖപ്പെടുത്തി, അയൽവാസികളും നാട്ടുകാരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു, ഹരിത പ്രോട്ടോകോൾ പാലിച്ചാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/118338/kunnoth-paramp-village-panchayat12th-ward-anganwadi-organized-entry-festival)