---
title: "മിനികൂപ്പർ പ്രണയത്തിൽ കുടുങ്ങി സിഐടിയു നേതാവ് ; സൈബറിടങ്ങളിൽ വാദപ്രതിവാദം"
english_title: "CITU leader trapped in Mini Cooper love;Argument in cyberspace"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/118294/citu-leader-trapped-in-mini-cooper-loveargument-in-cyberspace"
published_at: "2023-05-31T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476c15357ce6_Untitled-1_copy.jpg"
keywords: []
---

# മിനികൂപ്പർ പ്രണയത്തിൽ കുടുങ്ങി സിഐടിയു നേതാവ് ; സൈബറിടങ്ങളിൽ വാദപ്രതിവാദം

> **Lead Summary:** 50 ലക്ഷം രൂപ വിലയുള്ള ആഡംബര കാറായ മിനി കൂപ്പർ സ്വന്തമാക്കിയ സി. ഐ. ടി.യു നേതാവിനെ കണ്ട് മൂക്കത്ത് വിരൽ വച്ച് പാർട്ടി പ്രവർത്തകരും, ജനവും. പെട്രോളിയം ആന്റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ.അനിൽകുമാറാണ് കാർ വാങ്ങി തൊഴിലാളി വർഗ പാർട്ടിയെന്നവകാശപ്പെടുന്ന സി പി എമ്മിനെയയടക്കം ഞെട്ടിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ജോലിക്കാരി യായ ഭാര്യയാണ് വാഹനം വാങ്ങിയതെന്നാണ് അനിൽകുമാറിന്റെ വിശദീകരണം.

## Article Content

50 ലക്ഷം രൂപ വിലയുള്ള ആഡംബര കാറായ മിനി കൂപ്പർ സ്വന്തമാക്കിയ സി. ഐ. ടി.യു നേതാവിനെ കണ്ട് മൂക്കത്ത് വിരൽ വച്ച് പാർട്ടി പ്രവർത്തകരും, ജനവും. പെട്രോളിയം ആന്റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ.അനിൽകുമാറാണ് കാർ വാങ്ങി തൊഴിലാളി വർഗ പാർട്ടിയെന്നവകാശപ്പെടുന്ന സി പി എമ്മിനെയയടക്കം ഞെട്ടിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ജോലിക്കാരി യായ ഭാര്യയാണ് വാഹനം വാങ്ങിയതെന്നാണ് അനിൽകുമാറിന്റെ വിശദീകരണം.

അതേസമയം തൊഴിലാളി പാർട്ടിയുടെ നേതാക്കൾക്ക് മിനികൂപ്പർ പ്രണയം എന്ന മട്ടിൽ ഇടത് സൈബർ പോരാളികളടക്കം നവമാധ്യമങ്ങളിൽ ഈ വിഷയം ചൂടോടെ ചർച്ച ചെയ്യുകയാണ്. സി.ഐ.ടി.യുവിന്റെ കീഴിലുള്ള പെട്രോളിയം ആൻ്റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ അനിൽകുമാറിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പോസ്റ്റുകളാണ് നവമാധ്യമങ്ങളിൽ നിറയുന്നത്.

തൊഴിലാളി നേതാവ് കാളവണ്ടിയിൽ സഞ്ചരിച്ചും കട്ടൻ ചായയും പരിപ്പു വടയും തിന്നും നടക്കണ മെന്നാണോയെന്നാണ് ചിലർ ചോദിക്കുന്നത്. അതേസമയം പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത അനിൽകുമാറിന് എങ്ങനെയാണ് ആഡംബര കാർ സ്വന്തമാക്കാൻ കഴിഞ്ഞതെന്നാണ് ചിലർ ചോദിക്കുന്നത്. ഭാര്യയുടെ ശമ്പളക്കണക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തുവിടണമെന്നും രഹസ്യമായി ആവശ്യമുയരുന്നുണ്ട്. നേരത്തെ വൈപ്പിൻ കുഴുപ്പിള്ളിയിൽ ഗ്യാസ് ഏജൻസ് ഉടമയായ സ്ത്രീയെ പരസ്യമായി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അനിൽകുമാർ വിവാദത്തിൽപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത വിവാദം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/118294/citu-leader-trapped-in-mini-cooper-loveargument-in-cyberspace)