---
title: "വാർഡംഗം അഭ്യർത്ഥിച്ചു ; ചമ്പാട് മനേക്കരയിൽ തനിച്ച് താമസിക്കുന്ന വൃദ്ധക്ക്  വെളിച്ചമെത്തിച്ച് പാനൂർ  കെ.എസ്.ഇ.ബി."
english_title: "Wardman requested;Panur KSEB brings light to an old woman living alone in Champat Manekkara."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/118231/wardman-requestedpanur-kseb-brings-light-to-an-old-woman-living-alone-in-champat-manekkara"
published_at: "2023-05-30T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64760b5ae7b4c_d07c42bb-1dac-420b-950a-f56495fc424f_copy.jpg"
keywords: []
---

# വാർഡംഗം അഭ്യർത്ഥിച്ചു ; ചമ്പാട് മനേക്കരയിൽ തനിച്ച് താമസിക്കുന്ന വൃദ്ധക്ക്  വെളിച്ചമെത്തിച്ച് പാനൂർ  കെ.എസ്.ഇ.ബി.

> **Lead Summary:** പാനൂർ : മനേക്കര പതിമൂന്നാം വാർഡിൽ ലക്ഷം വീട് കോളനിക്ക് സമീപം മാത്തൻറവിട ജാനുവിനാണ് പാനൂർ കെ.എസ്.ഇ.ബി ജീവനക്കാർ വെളിച്ചമെത്തിച്ചത്. ഭർത്താവിൻ്റെ മരണശേഷം വർഷങ്ങളായി ഈ വീട്ടിലാണ് ജാനുവിൻ്റെ താമസം. അയൽവാസികളാണ് ഭക്ഷണമെത്തിച്ച് നൽകുന്നത്. ജാനുവിൻ്റെ ദുരവസ്ഥ വാർഡംഗം പി. സന്തോഷ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.

## Article Content

പാനൂർ : മനേക്കര പതിമൂന്നാം വാർഡിൽ ലക്ഷം വീട് കോളനിക്ക് സമീപം മാത്തൻറവിട ജാനുവിനാണ് പാനൂർ കെ.എസ്.ഇ.ബി ജീവനക്കാർ വെളിച്ചമെത്തിച്ചത്. ഭർത്താവിൻ്റെ മരണശേഷം വർഷങ്ങളായി ഈ വീട്ടിലാണ് ജാനുവിൻ്റെ താമസം. അയൽവാസികളാണ് ഭക്ഷണമെത്തിച്ച് നൽകുന്നത്. ജാനുവിൻ്റെ ദുരവസ്ഥ വാർഡംഗം പി. സന്തോഷ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.

ഇതോടെ വെളിച്ചം പദ്ധതിയിലൂടെ വൈദ്യുതിയെത്തിക്കാനുള്ള ശ്രമം തുടങ്ങി. പാനൂർ സെക്ഷൻ ലൈൻമാൻ കെ. അബ്ദുള്ള വയറിംഗ് ചെയ്തു. ചൊവ്വാഴ്ച തലശേരി ഡിവിഷൻ എക്സിക്യുട്ടിവ് എഞ്ചിനീയർ കെ.ബഷീർ സ്വിച്ച് ഓൺ കർമ്മം നടത്തി. അഡ്വ. കെ.ഗോപാലൻ അധ്യക്ഷനായി. പാനൂർ അസി. എഞ്ചിനീയർ ആർ ശ്രീകുമാർ, സബ് എഞ്ചിനീയർ ടി.ബി ബിനീഷ് കുമാർ, ഓവർസിയർ കെ.സി വിജേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/118231/wardman-requestedpanur-kseb-brings-light-to-an-old-woman-living-alone-in-champat-manekkara)