---
title: "കണ്ണൂരിൽ നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി മംഗലാപുരത്ത് പിടിയിൽ"
english_title: "Suspect who stole bike from Kannur arrested in Mangalore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/118141/suspect-who-stole-bike-from-kannur-arrested-in-mangalore"
published_at: "2023-05-30T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475c22663383_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി മംഗലാപുരത്ത് പിടിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ എടച്ചേരിയിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച വിരുതൻ മംഗലാപുരത്ത് പോലീസ് പിടിയിലായി. അത്താക്കുന്ന് കൗസർ സ്കൂളിന് സമീപത്ത് ടി.കെ. സജീർ എന്ന ഖൽബ് സജീർ നെയാണ് മംഗലാപുരത്തുവെച്ച് പോലീസ് പിടികൂടിയത്. പാറക്കണ്ടിയിലെ തൂണോളി ഹൗസിൽ പി.വി വിജിന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മിനിഞ്ഞാന്ന് രാത്രി എട്ട് മണിയോടെയായിരുന്നു എടച്ചേരി ശ്രീനാരായണ മന്ദിരത്തിന് സമീപം പി. സി മുക്കിൽ നിർത്തിയിട്ട കെ.എൽ.13 എ.ബി 4548 ബൈക്ക് കളവുപോയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ യാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. വിജിന്റെ ബന്ധു നിജിലിന്റെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

## Article Content

കണ്ണൂർ: കണ്ണൂർ എടച്ചേരിയിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച വിരുതൻ മംഗലാപുരത്ത് പോലീസ് പിടിയിലായി. അത്താക്കുന്ന് കൗസർ സ്കൂളിന് സമീപത്ത് ടി.കെ. സജീർ എന്ന ഖൽബ് സജീർ നെയാണ് മംഗലാപുരത്തുവെച്ച് പോലീസ് പിടികൂടിയത്. പാറക്കണ്ടിയിലെ തൂണോളി ഹൗസിൽ പി.വി വിജിന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മിനിഞ്ഞാന്ന് രാത്രി എട്ട് മണിയോടെയായിരുന്നു എടച്ചേരി ശ്രീനാരായണ മന്ദിരത്തിന് സമീപം പി. സി മുക്കിൽ നിർത്തിയിട്ട കെ.എൽ.13 എ.ബി 4548 ബൈക്ക് കളവുപോയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ യാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. വിജിന്റെ ബന്ധു നിജിലിന്റെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/118141/suspect-who-stole-bike-from-kannur-arrested-in-mangalore)