---
title: "പാനൂർ കടാങ്കുനി യൂപി സ്കൂൾ 84 - 85 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ജില്ലാതല ചിത്രരചനാ മത്സരം നടത്തി"
english_title: "Panur Katanguni UP School 84-85 Batch Alumni Association Conducted District Level Drawing Competition"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/118121/panur-katanguni-up-school-84-85-batch-alumni-association-conducted-district-level-drawing-competition"
published_at: "2023-05-30T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475a607678a2_1603444f-941e-4da1-bd83-461fa2bacf5a_copy.jpg"
keywords: []
---

# പാനൂർ കടാങ്കുനി യൂപി സ്കൂൾ 84 - 85 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ജില്ലാതല ചിത്രരചനാ മത്സരം നടത്തി

> **Lead Summary:** > പാനൂർ : എൽപി, യുപി, ഹൈസ്കൂൾ വിഭാഗക്കാർക്കായി പാനൂരിൽ ജില്ലാതല ചിത്ര രചനാ മത്സരം നടത്തി. അണിയാരം കാടാങ്കുനി യു പി സ്ക്കൂൾ 84-85 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ "ഓർമ്മകളുടെ" നേതൃത്വത്തിലാണ് ചിത്രരചനാ മത്സരം നടത്തിയത്. അണിയാരം ഗുരുദേവ മഠത്തിൽ വെച്ച് നടന്ന ജില്ലാതല ചിത്രരചനാ മത്സരം പ്രശസ്ത ചിത്രകാരൻ ബി.ടി.കെ. അശോക് ഉദ്ഘാടനം ചെയ്തു. പി. പ്രവീൺ അധ്യക്ഷനായി. സതീശ് ശൈലം, പി.വത്സൻ , പ്രവീൺ എന്നിവർ വിധികർത്താക്കളായി. ചടങ്ങിൽ കേരള അണ്ടർ 23 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നാടിൻ്റെ അഭിമാനമായി മാറിയ വി.പി നന്ദുകൃഷ്ണനെ അനുമോദിച്ചു. വി.ഒ ശ്രീജിത്ത് ഉപഹാര സമർപ്പണം നടത്തി. അധ്യാപകരായ കെ.ശശി, വത്സൻ എന്നിവർ സംസാരിച്ചു. കെ. റിനീഷ് സ്വാഗതവും, ബി.വി രാജീവൻ നന്ദിയും പറഞ്ഞു.

## Article Content

> പാനൂർ : എൽപി, യുപി, ഹൈസ്കൂൾ വിഭാഗക്കാർക്കായി പാനൂരിൽ ജില്ലാതല ചിത്ര രചനാ മത്സരം നടത്തി. അണിയാരം കാടാങ്കുനി യു പി സ്ക്കൂൾ 84-85 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ "ഓർമ്മകളുടെ" നേതൃത്വത്തിലാണ് ചിത്രരചനാ മത്സരം നടത്തിയത്. അണിയാരം ഗുരുദേവ മഠത്തിൽ വെച്ച് നടന്ന ജില്ലാതല ചിത്രരചനാ മത്സരം പ്രശസ്ത ചിത്രകാരൻ ബി.ടി.കെ. അശോക് ഉദ്ഘാടനം ചെയ്തു. പി. പ്രവീൺ അധ്യക്ഷനായി. സതീശ് ശൈലം, പി.വത്സൻ , പ്രവീൺ എന്നിവർ വിധികർത്താക്കളായി. ചടങ്ങിൽ കേരള അണ്ടർ 23 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നാടിൻ്റെ അഭിമാനമായി മാറിയ വി.പി നന്ദുകൃഷ്ണനെ അനുമോദിച്ചു. വി.ഒ ശ്രീജിത്ത് ഉപഹാര സമർപ്പണം നടത്തി. അധ്യാപകരായ കെ.ശശി, വത്സൻ എന്നിവർ സംസാരിച്ചു. കെ. റിനീഷ് സ്വാഗതവും, ബി.വി രാജീവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/118121/panur-katanguni-up-school-84-85-batch-alumni-association-conducted-district-level-drawing-competition)