---
title: "ആരോഗ്യമേഖലയിൽ 23 വർഷത്തെ സ്തുതർഹ്യ  സേവനം ; പാനൂർ താലൂക്കാശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ സി.എം ഗോപാലൻ നാളെ വിരമിക്കും"
english_title: "23 years of meritorious service in the health sector;Panur Taluka Hospital Health Inspector CM Gopalan will retire tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/118075/23-years-of-meritorious-service-in-the-health-sectorpanur-taluka-hospital-health-inspector-cm-gopalan-will-retire-tomorrow"
published_at: "2023-05-30T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475884834654_Untitled-1_copy.jpg"
keywords: []
---

# ആരോഗ്യമേഖലയിൽ 23 വർഷത്തെ സ്തുതർഹ്യ  സേവനം ; പാനൂർ താലൂക്കാശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ സി.എം ഗോപാലൻ നാളെ വിരമിക്കും

> **Lead Summary:** പാനൂർ: ആരോഗ്യ വകുപ്പിലെ 23 വർഷത്തെ സേവനത്തിന് ശേഷം ഹെൽത്ത് ഇൻസ്പെക്ടർ സി എം ഗോപാലൻ നാളെ പാനൂർ താലൂക്കാശുപത്രിയിൽ നിന്നും പടിയിറങ്ങും. കോവിഡ് സമയത്ത് കണ്ണൂർ ജില്ലാ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 4 മാസത്തോളം വീട്ടിൽ പോകാതെ കണ്ണൂർ ശിക്ഷക് സദൻ ലോഡ്ജിൽ നിന്നാണ് കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പാനൂർ താലൂക്കാശുപത്രിയിൽ പരിഷ്ക്കരിച്ച ഹെൽത്ത് കാർഡിന് തുടക്കം കുറിച്ച ഇദ്ദേഹം പാനൂർ താലൂക്കാശുപത്രിയിൽ 8 മാസം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച ഫുട്ബോൾ കളിക്കാരൻ കൂടിയാണ് സി.എം ഗോപാലൻ.

## Article Content

പാനൂർ: ആരോഗ്യ വകുപ്പിലെ 23 വർഷത്തെ സേവനത്തിന് ശേഷം ഹെൽത്ത് ഇൻസ്പെക്ടർ സി എം ഗോപാലൻ നാളെ പാനൂർ താലൂക്കാശുപത്രിയിൽ നിന്നും പടിയിറങ്ങും. കോവിഡ് സമയത്ത് കണ്ണൂർ ജില്ലാ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 4 മാസത്തോളം വീട്ടിൽ പോകാതെ കണ്ണൂർ ശിക്ഷക് സദൻ ലോഡ്ജിൽ നിന്നാണ് കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പാനൂർ താലൂക്കാശുപത്രിയിൽ പരിഷ്ക്കരിച്ച ഹെൽത്ത് കാർഡിന് തുടക്കം കുറിച്ച ഇദ്ദേഹം പാനൂർ താലൂക്കാശുപത്രിയിൽ 8 മാസം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച ഫുട്ബോൾ കളിക്കാരൻ കൂടിയാണ് സി.എം ഗോപാലൻ.

2000 ൽ ഫെബ്രുവരി 28 ന് ആണ് പാലക്കാട് ജില്ലയിൽ കപ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് കുമരനെല്ലൂർ, കൊപ്പം, തൃശൂർ ജില്ലയിൽ മുല്ലശ്ശേരി, വള്ളത്തോൾ നഗർ, കോഴിക്കോട് ജില്ലയിൽ കോടഞ്ചേരി സി.എച്ച്.സി, തലക്കുളത്തൂർ സി.എച്ച്.സി, കുറ്റ്യാടി താലൂക്ക് ആശുപത്രി, കണ്ണൂർ ജില്ലയിൽ കല്യാശ്ശേരി പി എച്ച് സി, പാപ്പിനിശ്ശേരി സി.എച്ച്.സി യിലും തുടർന്ന് കോഴിക്കോട് ജില്ലയിൽ മണിയൂർ പി.എച്ച്.സി യിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. തുടർന്നാണ് ഹെൽത്ത് ഇൻസ്പെക്ടറായി പാനൂരിലെത്തിയത്. പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയാണ്. അംഗൻവാടി ടീച്ചറായ ലതയാണ് ഭാര്യ. വിദ്യാർത്ഥികളായ സോന, സാന്ദ്ര എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/118075/23-years-of-meritorious-service-in-the-health-sectorpanur-taluka-hospital-health-inspector-cm-gopalan-will-retire-tomorrow)