---
title: "അധ്യാപികയായ  വയോധികയെ അക്രമിച്ച് അഞ്ചു പവനും അയ്യായിരം രൂപയും കവർന്നു ; 17 കാരനെ മണിക്കൂറുകൾക്കകം പിടികൂടി മാഹി പൊലീസിൻ്റെ അന്വേഷണ മികവ്"
english_title: "Viodhika, a teacher, was attacked and robbed of five pawans and five thousand rupees;The 17-year-old was caught within hours by the investigative prowess of the Mahi police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117966/viodhika-a-teacher-was-attacked-and-robbed-of-five-pawans-and-five-thousand-rupeesthe-17-year-old-was-caught-within-hours-by-the-investigative-prowess-of-the-mahi-police"
published_at: "2023-05-29T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647490010a9de_Untitled-1_copy.jpg"
keywords: []
---

# അധ്യാപികയായ  വയോധികയെ അക്രമിച്ച് അഞ്ചു പവനും അയ്യായിരം രൂപയും കവർന്നു ; 17 കാരനെ മണിക്കൂറുകൾക്കകം പിടികൂടി മാഹി പൊലീസിൻ്റെ അന്വേഷണ മികവ്

> **Lead Summary:** മാഹി: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയായ അദ്ധ്യാപികയെ അക്രമിച്ച് കൊള്ള നയത്തിയ തമിഴ് ബാലനെ മണിക്കൂറുകൾക്കും മാഹി പൊലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞയാളെ കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ചുള്ള അന്വേഷണമാണ് പ്രതിയെ പെട്ടെന്ന് തന്നെ വലയിലാക്കിയത്. മുണ്ടോക്ക് ജംഗ്ഷനിലെ പഴയ പോസ്റ്റോഫീസിന് സമീപത്തെ ഡിവൈൻ വില്ലയിലെ റിട്ട. അധ്യാപിക മേരി റോക്കി യാണ് അക്രമത്തിനിരയായത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മുകളിലത്തെ നിലയിലൂടെ വീടിനകത്ത് കടന്ന മോഷ്ടാവ് മോഷണ ശ്രമത്തിനിടെ ആയുധം കൊണ്ട് മേരിയുടെ മുഖത്തും കഴുത്തിനും കുത്തി പരിക്കേല്പിച്ചതിന് ശേഷം മാല, കമ്മൽ ,വളകൾ എന്നീ ആഭരണങ്ങളും അയ്യായിരം രൂപയും കവരുകയായിരുന്നു.

## Article Content

മാഹി: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയായ അദ്ധ്യാപികയെ അക്രമിച്ച് കൊള്ള നയത്തിയ തമിഴ് ബാലനെ മണിക്കൂറുകൾക്കും മാഹി പൊലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞയാളെ കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ചുള്ള അന്വേഷണമാണ് പ്രതിയെ പെട്ടെന്ന് തന്നെ വലയിലാക്കിയത്. മുണ്ടോക്ക് ജംഗ്ഷനിലെ പഴയ പോസ്റ്റോഫീസിന് സമീപത്തെ ഡിവൈൻ വില്ലയിലെ റിട്ട. അധ്യാപിക മേരി റോക്കി യാണ് അക്രമത്തിനിരയായത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മുകളിലത്തെ നിലയിലൂടെ വീടിനകത്ത് കടന്ന മോഷ്ടാവ് മോഷണ ശ്രമത്തിനിടെ ആയുധം കൊണ്ട് മേരിയുടെ മുഖത്തും കഴുത്തിനും കുത്തി പരിക്കേല്പിച്ചതിന് ശേഷം മാല, കമ്മൽ ,വളകൾ എന്നീ ആഭരണങ്ങളും അയ്യായിരം രൂപയും കവരുകയായിരുന്നു.

അക്രമത്തിനിരയായി മുഖത്തും , കഴുത്തിലും പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടന്ന മേരി തന്നെയാണ് രണ്ട് മണിക്കൂറിന് ശേഷം ഗേറ്റ് തുറന്ന് പുറത്ത് വന്ന് മറ്റുള്ളവരെ വിവരമറിയിക്കുന്നത്. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി മേരിയെ മാഹി ഗവ: ആശുപത്രിയിലെത്തിച്ചു. മേരി റോക്കിയുടെ രണ്ട് മക്കളിൽ ഒരാൾ വിദേശത്തും , മറ്റൊരാൾ മംഗലാപുരത്തുമാണ്. നേരത്തെ വീട് പരിചയമുള്ള 17 കാരനായ ബാലന്റെ തമിഴ് നാട് കള്ളക്കുറിച്ചിയിലെ രക്ഷിതാക്കളും മാഹിയിൽ താമസക്കാരാണെന്ന് സി.ഐ. മനോജ് കുമാർ പറഞ്ഞു. ബാലന് മറ്റ് ചില മോഷണങ്ങളുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117966/viodhika-a-teacher-was-attacked-and-robbed-of-five-pawans-and-five-thousand-rupeesthe-17-year-old-was-caught-within-hours-by-the-investigative-prowess-of-the-mahi-police)