---
title: "റോബോട്ടിക്ക് ആനിമൽ ഷോ, അക്വാ പെറ്റ് ഷോ, പുരാവസ്തു പ്രദർശനം ;  കുട്ടികളെയും, മുതിർന്നവരെയും ഒരു പോലെ ആകർഷിച്ച് ജേസി ഐയുടെ പാനൂർ മഹോത്സവം."
english_title: "Robotic Animal Show, Aqua Pet Show, Archeology Show;Jaycee Eye's Pannoor Festival attracts children and adults alike."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117953/robotic-animal-show-aqua-pet-show-archeology-showjaycee-eyes-pannoor-festival-attracts-children-and-adults-alike"
published_at: "2023-05-29T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64748132a2af4_Untitled-1_copy.jpg"
keywords: []
---

# റോബോട്ടിക്ക് ആനിമൽ ഷോ, അക്വാ പെറ്റ് ഷോ, പുരാവസ്തു പ്രദർശനം ;  കുട്ടികളെയും, മുതിർന്നവരെയും ഒരു പോലെ ആകർഷിച്ച് ജേസി ഐയുടെ പാനൂർ മഹോത്സവം.

> **Lead Summary:** പാനൂർ: പാനൂർ ജേസി ഐയുടെ നേതൃത്വത്തിൽ നടക്കുന്ന പാനൂർ മഹോത്സവം അക്ഷരാർത്ഥത്തിൽ മഹോത്സവവമാകുന്നു. മഹോത്സവ നഗരിയിലെ റോബറ്റിക്ക് ആനിമൽസ് ഷോ, പെറ്റ് ആൻ്റ് അക്വാഷോ എന്നിവ കൊച്ചു കുട്ടികളുടെയടക്കം മനം കവരുകയാണ്. കോവിഡെന്ന മഹാമാരിക്ക് ശേഷം ജനം അക്ഷരാർത്ഥത്തിൽ ജാതി മത ഭേദമന്യേ പുറത്തിറങ്ങിയ മഹോത്സവമാണ് പാനൂരിലേത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വിജ്ഞാനദായകമായ പൗരാണിക പ്രദർശനമാണ് മഹോത്സവത്തിലെ മുഖ്യ ആകർഷണം. പഴയ കാല ക്യാമറകൾ, ടോർച്ചുകൾ, നാണയങ്ങൾ പത്രങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

## Article Content

പാനൂർ: പാനൂർ ജേസി ഐയുടെ നേതൃത്വത്തിൽ നടക്കുന്ന പാനൂർ മഹോത്സവം അക്ഷരാർത്ഥത്തിൽ മഹോത്സവവമാകുന്നു. മഹോത്സവ നഗരിയിലെ റോബറ്റിക്ക് ആനിമൽസ് ഷോ, പെറ്റ് ആൻ്റ് അക്വാഷോ എന്നിവ കൊച്ചു കുട്ടികളുടെയടക്കം മനം കവരുകയാണ്. കോവിഡെന്ന മഹാമാരിക്ക് ശേഷം ജനം അക്ഷരാർത്ഥത്തിൽ ജാതി മത ഭേദമന്യേ പുറത്തിറങ്ങിയ മഹോത്സവമാണ് പാനൂരിലേത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വിജ്ഞാനദായകമായ പൗരാണിക പ്രദർശനമാണ് മഹോത്സവത്തിലെ മുഖ്യ ആകർഷണം. പഴയ കാല ക്യാമറകൾ, ടോർച്ചുകൾ, നാണയങ്ങൾ പത്രങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

മാർബിളിൽ തീർത്ത ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ആരുടെയും ശ്രദ്ദ്ധയാകർഷിക്കും. കുട്ടികൾക്കായി ഒരുക്കിയ റോബോട്ടിക്ക് ആനിമൽ ഷോ പ്രദർശനത്തിലെ വേറിട്ട കാഴ്ചയാണ്. ആനയും, ജിറാഫും, പുലിയും, സിംഹവും, കണ്ടാമൃഗവുമെല്ലാം ഒരുവനാനുഭൂതിയാണ് നൽകുക. കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും ഏറെ ആഹ്ലാദപ്രദമാണ് ഈ സെക്ഷൻ. പെറ്റ് ആൻ്റ് അക്വാ ഷോയാണ് കൗതുകകരമായ മറ്റൊരു സെക്ഷൻ. വിവിധയിനം പ്രാവുകൾ, മുയലുകൾ, പക്ഷികൾ എന്നിവയുടെ വൈവിധ്യ ശേഖരം മികച്ച കാഴ്ചാനുഭവമാണ്. കൂടാതെ കമേഴ്സ്യൽ സ്റ്റാളുകൾ, 12 ഡി ആനിമേഷൻ ഷോ, അലങ്കാര ചെടികൾ, സെൽഫി പോയിൻ്റുകൾ, മുൻ നിര കലാകാരന്മാരുടെ സ്റ്റേജ് ഷോകൾ എന്നിവയും ആസ്വാദക മനം കവരുന്നവയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117953/robotic-animal-show-aqua-pet-show-archeology-showjaycee-eyes-pannoor-festival-attracts-children-and-adults-alike)