---
title: "കുട്ടികൾക്ക് ഇഷ്ടപ്പെട്ട കോഴ്സ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം രക്ഷിതാക്കൾ നൽകണമെന്ന് പ്രമുഖ പ്രവാസി വ്യവസായി  സൈനുൽ ആബിദീൻ ; പാനൂർ പ്രസ് ഫോറം ആദരായനം സംഘടിപ്പിച്ചു."
english_title: "Prominent expatriate businessman Zainul Abidin said that parents should give their children the freedom to choose their preferred course;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117463/prominent-expatriate-businessman-zainul-abidin-said-that-parents-should-give-their-children-the-freedom-to-choose-their-preferred-course"
published_at: "2023-05-27T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471a8c1c5375_Untitled-1_copy.jpg"
keywords: []
---

# കുട്ടികൾക്ക് ഇഷ്ടപ്പെട്ട കോഴ്സ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം രക്ഷിതാക്കൾ നൽകണമെന്ന് പ്രമുഖ പ്രവാസി വ്യവസായി  സൈനുൽ ആബിദീൻ ; പാനൂർ പ്രസ് ഫോറം ആദരായനം സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ: ചെറിയ തിരിച്ചടി പോലും സഹിക്കാൻ പറ്റാത്ത കാലത്തിലൂടെയാണ് കുട്ടികൾ കടന്നു പോകുന്നതെന്നും, കുട്ടികൾക്ക് അവരുടെ ഇഷ്ടമനുസരിച്ചുള്ള സിലബസ് തെരഞ്ഞെടുക്കാനാവണമെന്നും പ്രമുഖ പ്രവാസി വ്യവസായിയും, ഖത്തറിലെ സഫാരി ഗ്രൂപ്പ് എംഡിയുമായ സൈനുൽ ആബിദീൻ. പാനൂർ പ്രസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ പാനൂർ, ചൊക്ലി ഉപജില്ലയിലെ വിദ്യാലയങ്ങൾക്കും, ഉന്നത വിജയം നേടിയ പ്രസ് ഫോറം അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പാനൂർ: ചെറിയ തിരിച്ചടി പോലും സഹിക്കാൻ പറ്റാത്ത കാലത്തിലൂടെയാണ് കുട്ടികൾ കടന്നു പോകുന്നതെന്നും, കുട്ടികൾക്ക് അവരുടെ ഇഷ്ടമനുസരിച്ചുള്ള സിലബസ് തെരഞ്ഞെടുക്കാനാവണമെന്നും പ്രമുഖ പ്രവാസി വ്യവസായിയും, ഖത്തറിലെ സഫാരി ഗ്രൂപ്പ് എംഡിയുമായ സൈനുൽ ആബിദീൻ. പാനൂർ പ്രസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ പാനൂർ, ചൊക്ലി ഉപജില്ലയിലെ വിദ്യാലയങ്ങൾക്കും, ഉന്നത വിജയം നേടിയ പ്രസ് ഫോറം അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികൾക്ക് കോഴ്സ് സ്വയം തിരഞ്ഞെടുക്കനുള്ള സ്വാതന്ത്രം രക്ഷിതാക്കൾ നൽകണം. ബി കോമിന് പഠിക്കാൻ സീറ്റില്ലെങ്കിൽ, ബിബിഎക്ക് പഠിക്കാൻ സീറ്റുണ്ടോ എന്നാണ് രക്ഷിതാക്കളുടെ ചോദ്യം. അത് പാടില്ല. ബി കോമിന് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടിയെ ചൈനയിൽ പോയിട്ടാണെങ്കിലും ബി.കോമിന് തന്നെ പഠിപ്പിക്കണമെന്നും സൈനുൽ ആബിദീൻ പറഞ്ഞു. രാഷ്ട്രീയത്തിലൊ, സാമൂഹ്യ പ്രവർത്തനത്തിലൊ വിദ്യാർത്ഥികൾ പഠനകാലത്ത് ശ്രദ്ധിക്കേണ്ടതില്ല. പഠന കാലത്ത് പഠനം മാത്രമാവണം വിദ്യാർത്ഥികളുടെ ലക്ഷ്യം. മറ്റുള്ള ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കരുത്.

വഴിതെറ്റിക്കാവുന്ന പല മാഫിയ കളും നമ്മുടെ ചുറ്റിലുമുണ്ട്. അതിനെയൊക്കെ അവഗണിച്ച് ലക്ഷ്യത്തിലെത്താൻ വിദ്യാർത്ഥികളായ നിങ്ങൾക്ക് കഴിയണമെന്നും സൈനുൽ ആബിദീൻ പറഞ്ഞു. പ്രസ് ഫോറം പ്രസിഡണ്ട് കെ.കെ.സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരൻ രാജു കാട്ടുപുനം മുഖ്യാതിഥിയായി. സി.പി.സുധീന്ദ്രൻ, റഷീദ് അണിയാരം ,കെ.സന്തോഷ് കുമാർ, നൗഷാദ് അണിയാരം എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117463/prominent-expatriate-businessman-zainul-abidin-said-that-parents-should-give-their-children-the-freedom-to-choose-their-preferred-course)