---
title: "120 ഗ്രാം കഞ്ചാവുമായി പാനൂരിലെ ഓട്ടോ ഡ്രൈവർ  കൂത്തുപറമ്പ് എക്സൈസിന്റെ പിടിയിൽ ; ഓട്ടോയും പിടിച്ചെടുത്തു."
english_title: "Panur auto driver caught with 120 grams of ganja by Koothuparam Excise;Auto was also seized."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117417/panur-auto-driver-caught-with-120-grams-of-ganja-by-koothuparam-exciseauto-was-also-seized"
published_at: "2023-05-27T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64718014a1c60_Untitled-1_copy.jpg"
keywords: []
---

# 120 ഗ്രാം കഞ്ചാവുമായി പാനൂരിലെ ഓട്ടോ ഡ്രൈവർ  കൂത്തുപറമ്പ് എക്സൈസിന്റെ പിടിയിൽ ; ഓട്ടോയും പിടിച്ചെടുത്തു.

> **Lead Summary:** പാനൂർ : കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 120ഗ്രാം കഞ്ചാവ് പിടികൂടി. ഓട്ടോ ഡ്രൈവർ പാനൂർ സ്വദേശി മഠപ്പുര കിഴക്കയിൽ വീട്ടിൽ എം. കെ ജയേഷിനെയാണ് കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ഷാജി അറസ്റ്റ് ചെയ്തത്. പാനൂർ - കൂത്തുപറമ്പ് ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്നയാളാണ് ജയേഷെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

## Article Content

പാനൂർ : കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 120ഗ്രാം കഞ്ചാവ് പിടികൂടി. ഓട്ടോ ഡ്രൈവർ പാനൂർ സ്വദേശി മഠപ്പുര കിഴക്കയിൽ വീട്ടിൽ എം. കെ ജയേഷിനെയാണ് കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ഷാജി അറസ്റ്റ് ചെയ്തത്. പാനൂർ - കൂത്തുപറമ്പ് ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്നയാളാണ് ജയേഷെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഞ്ചാവ് കടത്താനുയോഗിച്ച KL 58 W 6247 ഓട്ടോയും കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസർ പി.സി ഷാജി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി. അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.പി ഷാജി, ഷാജി അളോക്കൻ , ഹരികൃഷ്ണൻ , പി. ജലീഷ്, സി.വി അജേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ എം.കെ പ്രസന്ന, എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117417/panur-auto-driver-caught-with-120-grams-of-ganja-by-koothuparam-exciseauto-was-also-seized)