---
title: "അടുത്ത 3 മണിക്കൂറിനുള്ളിൽ കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ "
english_title: "Rain with thunder and lightning in 5 districts including Kannur in next 3 hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117350/rain-with-thunder-and-lightning-in-5-districts-including-kannur-in-next-3-hours"
published_at: "2023-05-26T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470cb872a48f_524709ab-4f2d-4fa2-b7d4-bd304482b819_copy.jpg"
keywords: []
---

# അടുത്ത 3 മണിക്കൂറിനുള്ളിൽ കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ 

> **Lead Summary:** സംസ്ഥാനത്ത് രാത്രി 5 ജില്ലകളിൽ മഴ സാധ്യത ശക്തം. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ സാധ്യത ഏറ്റവും ശക്തമായിട്ടുള്ളത്.

## Article Content

സംസ്ഥാനത്ത് രാത്രി 5 ജില്ലകളിൽ മഴ സാധ്യത ശക്തം. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ സാധ്യത ഏറ്റവും ശക്തമായിട്ടുള്ളത്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117350/rain-with-thunder-and-lightning-in-5-districts-including-kannur-in-next-3-hours)