---
title: "കൂത്തുപറമ്പിൽ  അക്ഷയകേന്ദ്രം മറയാക്കി കോടികളുടെ തട്ടിപ്പ്, അധ്യാപകനും ഭാര്യയും മുങ്ങി ; പരാതിയുമായി 162 ഓളം പേർ രംഗത്ത് "
english_title: "In Koothuparam, Akshaya Kendra was hidden in the fraud of crores, the teacher and his wife drowned;About 162 people have come forward with complaints"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117333/in-koothuparam-akshaya-kendra-was-hidden-in-the-fraud-of-crores-the-teacher-and-his-wife-drownedabout-162-people-have-come-forward-with-complaints"
published_at: "2023-05-26T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470bd4488334_524709ab-4f2d-4fa2-b7d4-bd304482b819_copy.jpg"
keywords: []
---

# കൂത്തുപറമ്പിൽ  അക്ഷയകേന്ദ്രം മറയാക്കി കോടികളുടെ തട്ടിപ്പ്, അധ്യാപകനും ഭാര്യയും മുങ്ങി ; പരാതിയുമായി 162 ഓളം പേർ രംഗത്ത് 

> **Lead Summary:** കൂത്തുപറമ്പ് : കൂത്തുപറമ്പിൽ അക്ഷയകേന്ദ്രം മറയാക്കി കോടികളുടെ തട്ടിപ്പ്, അധ്യാപകനും ഭാര്യയും മുങ്ങി . തട്ടിപ്പിനിരയായവർ കണ്ണവം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ,മാനന്തേരി പോസ്റ്റ് ഓഫീസിന് സമീപത്തെ അക്ഷയ കേന്ദ്രത്തിന് മുന്നിൽഉപവാസം നടത്തുകയും ചെയ്തു. അധ്യാപകനായ മാനന്തേരിയിലെ പി ഹരീന്ദ്രനും ഭാര്യ ജീനയും ചേർന്നാണ് അക്ഷയ കേന്ദ്രത്തെ മറയാക്കി ചിട്ടി തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാർ പറഞ്ഞു.നറുക്കെടുപ്പിലൂടെ ചിട്ടി വന്നാൽ ശേഷമുള്ള തവണകൾ അടയ്‌ക്കേണ്ട എന്ന നിബന്ധനയോടെയാണ് ചിട്ടി ആരംഭിച്ചത്.2000 രൂപയാണ് മാസ തവണ.അൻപത് മാസമാണ് ചിട്ടിയുടെ കാലാവധി.മുന്നൂറിലധികം പേരെ ചിട്ടിയിൽ അംഗങ്ങളാക്കിയിട്ടുണ്ട് ചിലർ പാതി വഴിയിൽ തവണ മുടങ്ങിയത് കാരണം ചിട്ടി അവസാനിപ്പിച്ചു.

## Article Content

കൂത്തുപറമ്പ് : കൂത്തുപറമ്പിൽ അക്ഷയകേന്ദ്രം മറയാക്കി കോടികളുടെ തട്ടിപ്പ്, അധ്യാപകനും ഭാര്യയും മുങ്ങി . തട്ടിപ്പിനിരയായവർ കണ്ണവം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ,മാനന്തേരി പോസ്റ്റ് ഓഫീസിന് സമീപത്തെ അക്ഷയ കേന്ദ്രത്തിന് മുന്നിൽഉപവാസം നടത്തുകയും ചെയ്തു. അധ്യാപകനായ മാനന്തേരിയിലെ പി ഹരീന്ദ്രനും ഭാര്യ ജീനയും ചേർന്നാണ് അക്ഷയ കേന്ദ്രത്തെ മറയാക്കി ചിട്ടി തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാർ പറഞ്ഞു.നറുക്കെടുപ്പിലൂടെ ചിട്ടി വന്നാൽ ശേഷമുള്ള തവണകൾ അടയ്‌ക്കേണ്ട എന്ന നിബന്ധനയോടെയാണ് ചിട്ടി ആരംഭിച്ചത്.2000 രൂപയാണ് മാസ തവണ.അൻപത് മാസമാണ് ചിട്ടിയുടെ കാലാവധി.മുന്നൂറിലധികം പേരെ ചിട്ടിയിൽ അംഗങ്ങളാക്കിയിട്ടുണ്ട് ചിലർ പാതി വഴിയിൽ തവണ മുടങ്ങിയത് കാരണം ചിട്ടി അവസാനിപ്പിച്ചു.

മുഴുവൻ മാസ തവണകളും അടച്ച 162 പേരടങ്ങുന്ന സംഘമാണ് പണം തിരികെ ലഭിച്ചില്ല എന്ന പരാതിയുമായി രംഗത്ത് വന്നത്.ആദ്യ മാസ തവണ അടച്ചവർക്ക് അക്ഷയ സെന്ററിന്റെ പേരിൽ തന്നെയാണ് രസീത് നൽകിയത്. ഭാര്യ ജീനയുടെ പേരിലാണ് അക്ഷയ സേവാ കേന്ദ്രം. പിന്നീട് നെസ്റ്റ് ഗ്ലോബൽ വില്ലേജ് എന്ന പേരിൽ കമ്പനി ആരംഭിക്കുകയും തവണകൾ അടയ്ക്കുന്നവർക്ക് അതിൻറെ പേരിലുള്ള രസീതുകളുമാണ് നൽകിയത്.ചിട്ടിയിൽ അംഗങ്ങൾ ആയവർക്ക് അക്ഷയ സേവനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും സൗജന്യമായി നൽകാമെന്ന വാഗ്ദാനങ്ങളുമുണ്ടായിരുന്നതായി പരാതിക്കാർ പറഞ്ഞു.

2018 നവംബറിലാണ് ചിട്ടി ആരംഭിച്ചത്.ഈ വർഷം ഫെബ്രുവരിയിലാണ് അവസാനിക്കേണ്ടിയിരുന്നത്ഫെബ്രുവരി മാസം വാട്സപ്പ് ഗ്രൂപ്പുകളിലൂടെ നറുക്കെടുപ്പ് ഈ മാസം ഇല്ലെന്ന് അറിയിക്കുകയും മാർച്ച് 30 നകം തുക എല്ലാവരുടെയും വീട്ടിലെത്തിക്കുമെന്നും അറിയിക്കുകയുണ്ടായി.മാർച്ച് കഴിഞ്ഞിട്ടും പൈസ തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്.ഹരീന്ദ്രൻ സർവീസിൽ നിന്നും ദീർഘ കാലത്തെ ലീവിലാണ്.മാർച്ച് മാസം കഴിഞ്ഞതോടെ ഹരീന്ദ്രനെയും ഭാര്യയെയും ബന്ധപ്പെടാൻ യാതൊരു വിധ മാർഗ്ഗവുമില്ലെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്.അക്ഷയ കേന്ദ്രത്തിന് മുന്നിൽ നടത്തിയ ഉപവാസം മുൻ പഞ്ചായത്ത് അംഗം സി വിജയൻ ഉദ്‌ഘാടനം ചെയ്തു. സി മോഹൻദാസ് അധ്യക്ഷനായി.പി അഖിൽ,അഡ്വ ഷൈമ മഹേഷ്,വി പി ശശി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117333/in-koothuparam-akshaya-kendra-was-hidden-in-the-fraud-of-crores-the-teacher-and-his-wife-drownedabout-162-people-have-come-forward-with-complaints)