---
title: "എൽപി, യുപി, ഹൈസ്കൂൾ വിഭാഗക്കാർക്കായി പാനൂരിൽ ജില്ലാതല ചിത്ര രചനാ മത്സരവുമായി കടാങ്കുനി യു.പി പൂർവ വിദ്യാർത്ഥി കൂട്ടായ്മ"
english_title: "Katanguni UP Alumni Association organizes District Level Essay Competition at Panur for LP, UP and High School students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117248/katanguni-up-alumni-association-organizes-district-level-essay-competition-at-panur-for-lp-up-and-high-school-students"
published_at: "2023-05-26T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64706083c8c07_Untitled-5_copy.jpg"
keywords: []
---

# എൽപി, യുപി, ഹൈസ്കൂൾ വിഭാഗക്കാർക്കായി പാനൂരിൽ ജില്ലാതല ചിത്ര രചനാ മത്സരവുമായി കടാങ്കുനി യു.പി പൂർവ വിദ്യാർത്ഥി കൂട്ടായ്മ

> **Lead Summary:** > **പാനൂർ: **അണിയാരം കാടാങ്കുനി യു പി സ്ക്കൂൾ 84-85 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ "ഓർമ്മകളുടെ" നേതൃത്വത്തിൽ മെയ് 30ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അണിയാരം ഗുരുദേവ മഠത്തിൽ വെച്ച് ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കും. പ്രീ പ്രൈമറി, എൽ പി , യു.പി, ഹൈസ്ക്കൂൾ വിഭാഗത്തിൽ മത്സരം നടക്കും. പ്രശസ്ത ചിത്രകാരൻ ബി.ടി.കെ. അശോക് മത്സരം ഉദ്ഘാടനം ചെയ്യും.

## Article Content

> **പാനൂർ: **അണിയാരം കാടാങ്കുനി യു പി സ്ക്കൂൾ 84-85 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ "ഓർമ്മകളുടെ" നേതൃത്വത്തിൽ മെയ് 30ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അണിയാരം ഗുരുദേവ മഠത്തിൽ വെച്ച് ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കും. പ്രീ പ്രൈമറി, എൽ പി , യു.പി, ഹൈസ്ക്കൂൾ വിഭാഗത്തിൽ മത്സരം നടക്കും. പ്രശസ്ത ചിത്രകാരൻ ബി.ടി.കെ. അശോക് മത്സരം ഉദ്ഘാടനം ചെയ്യും.

സതീശ് ശൈലം, പി.വത്സൻ , പ്രവീൺ എന്നിവർ വിധികർത്താക്കളായിരിക്കും. ഒന്നും,രണ്ടും, മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ്, മൊമൻ്റോ എന്നിവ നൽകും. ചടങ്ങിൽ കേരള അണ്ടർ 23 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നാടിൻ്റെ അഭിമാനമായി മാറിയ വി.പി നന്ദുകൃഷ്ണനെ അനുമോദിക്കും. ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ പേർ രജിസ്റ്റർ ചെയ്യണം. ഫോൺ: 7025950359, 9995249679, 9846066210.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117248/katanguni-up-alumni-association-organizes-district-level-essay-competition-at-panur-for-lp-up-and-high-school-students)