---
title: "പാനൂർ ഐ.സി.ഡി.എസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചക്കരച്ചി ഏകദിന ക്യാമ്പ് ശ്രദ്ധേയമായി"
english_title: "The Chakkarachi one-day camp organized for ICDS students of Panur was remarkable"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117186/the-chakkarachi-one-day-camp-organized-for-icds-students-of-panur-was-remarkable"
published_at: "2023-05-26T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64702f46a949d_Untitled-5_copy.jpg"
keywords: []
---

# പാനൂർ ഐ.സി.ഡി.എസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചക്കരച്ചി ഏകദിന ക്യാമ്പ് ശ്രദ്ധേയമായി

> **Lead Summary:** പാനൂർ: സൈക്കോ സോഷ്യൽ സർവീസ് പദ്ധതിയുടെ ഭാഗമായി പാനൂർ ഐ.സി.ഡി.എസ് ചക്കരച്ചി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ നടന്ന ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തു. കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ഇ. വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ മുഖ്യാതിഥിയായി. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രമ അധ്യക്ഷയായി.

## Article Content

പാനൂർ: സൈക്കോ സോഷ്യൽ സർവീസ് പദ്ധതിയുടെ ഭാഗമായി പാനൂർ ഐ.സി.ഡി.എസ് ചക്കരച്ചി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ നടന്ന ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തു. കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ഇ. വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ മുഖ്യാതിഥിയായി. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രമ അധ്യക്ഷയായി.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ മണിലാൽ, എം വി ബീന, വാർഡംഗം ഹഫ്സത്ത് ഇടവലത്ത് എന്നിവർ സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ കെ. ജീന സ്വാഗതവും, പി.എസ്.എസ് കൗൺസിലർ സി.സൗമ്യ നന്ദിയും പറഞ്ഞു. സർഗാത്മക കൗമാരം, കരുത്തും കരുതലും എന്ന വിഷയത്തിൽ ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ എം. ഹരീന്ദ്രൻ ക്ലാസെടുത്തു. കുട്ടികൾക്കൊപ്പം ഇത്തിരി നേരം എന്ന സെഷനിൽ പാനൂർ സബ് ഇൻസ്പെക്ടർ സി.സി ലതീഷും, ഒപ്പരം ചിരിയും, ചിന്തയും എന്ന സെഷനിൽ ശിശുക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗം അഴീക്കോടൻ ചന്ദ്രനും ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117186/the-chakkarachi-one-day-camp-organized-for-icds-students-of-panur-was-remarkable)