---
title: "കായിക മികവിൻ്റെ കേന്ദ്രമാകാൻ  എൻ.എ.എം.കോളേജ് ;  ആധുനിക രീതിയിൽ നിർമ്മിച്ച ബാസ്ക്കറ്റ് ബോൾ കോർട്ട് ഉദ്ഘാടനം നാളെ"
english_title: "NAM College to be a center of sports excellence;The modern basketball court will be inaugurated tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117109/nam-college-to-be-a-center-of-sports-excellencethe-modern-basketball-court-will-be-inaugurated-tomorrow"
published_at: "2023-05-25T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f68bd1aadb_910ba602-5344-4ac9-a9eb-c9eb8c9b23bd_copy.jpg"
keywords: []
---

# കായിക മികവിൻ്റെ കേന്ദ്രമാകാൻ  എൻ.എ.എം.കോളേജ് ;  ആധുനിക രീതിയിൽ നിർമ്മിച്ച ബാസ്ക്കറ്റ് ബോൾ കോർട്ട് ഉദ്ഘാടനം നാളെ

> **Lead Summary:**  കല്ലിക്കണ്ടി: ആധുനിക രീതിയിൽ നിർമ്മിച്ച ബാസ്ക്കറ്റ് ബോൾ കോർട്ട് ഉദ്ഘാടനം നാളെ. രാവിലെ 10 മണിക്ക് അഡ്വ.പി സന്തോഷ് കുമാർ എ.പി ഉദ്ഘാടനം ചെയ്യും. എം ഇ എഫ് ജനറൽ സിക്രട്ടറി പി.പി.എ. ഹമീദ് അദ്ധ്യക്ഷത വഹിക്കും. മാനേജർ കെ.കെ. മുഹമ്മദ്, ആർ അബ്ദുള്ള മാസ്റ്റർ, കെ.സൈനുൽ ആബ്ദീൻ, പി.പി.അബൂബക്കർ എന്നിവർ സംസാരിക്കും. പ്രിൻസിപ്പൽ ഡോ.ടി മജീഷ് സ്വാഗതവും സെക്രട്ടറി സമീർ പറമ്പത്ത് നന്ദിയും പറയും.

## Article Content

 കല്ലിക്കണ്ടി: ആധുനിക രീതിയിൽ നിർമ്മിച്ച ബാസ്ക്കറ്റ് ബോൾ കോർട്ട് ഉദ്ഘാടനം നാളെ. രാവിലെ 10 മണിക്ക് അഡ്വ.പി സന്തോഷ് കുമാർ എ.പി ഉദ്ഘാടനം ചെയ്യും. എം ഇ എഫ് ജനറൽ സിക്രട്ടറി പി.പി.എ. ഹമീദ് അദ്ധ്യക്ഷത വഹിക്കും. മാനേജർ കെ.കെ. മുഹമ്മദ്, ആർ അബ്ദുള്ള മാസ്റ്റർ, കെ.സൈനുൽ ആബ്ദീൻ, പി.പി.അബൂബക്കർ എന്നിവർ സംസാരിക്കും. പ്രിൻസിപ്പൽ ഡോ.ടി മജീഷ് സ്വാഗതവും സെക്രട്ടറി സമീർ പറമ്പത്ത് നന്ദിയും പറയും.

കല്ലിക്കണ്ടി എൻ.എ എം. കോളേജിന്റെ പിറവിയിലും വളർച്ചയിലും നിർണ്ണായക പങ്ക് വഹിച്ച ഖത്തർ ശും അംഗവും, വിദ്യാഭ്യാസ പ്രവർത്തകനും പ്രവാസി സമൂഹത്തിന്റെ മാർഗദർശിയുമായിരുന്ന ഡോ. അഹമ്മദ് മുഹമ്മദ് യൂസുഫ് ഉബൈദാന്റെ നാമധേയത്തിൽ പൂർത്തിയാകുന്ന മൾട്ടി സ്പോട്ട് ഗെയിം കോർട്ട് ഉദ്ഘാടനം കെ.എം ഷാജി നിർവ്വഹിക്കും. എം ഇ എഫ് പ്രസിഡണ്ട് അടിയോട്ടിൽ അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങുകളിൽ പ്രമുഖർ പങ്കെടുക്കും. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അക്രഡിറ്റേഷന്റെ ഭാഗമായി നാക്ക് പീർ ടീമിന്റെ സന്ദർശനം ഈ മാസം 29,30 തീയ്യതികളിൽ നടക്കും. വാർത്താസമ്മേളനത്തിൽ പി.പി.എ. ഹമീദ്, ഡോ.ജീഷ് ടി. വി.പി.അബൂബക്കർ,ടി.അബൂബക്കർ, എൻ.എ കരീം, സമീർ പറമ്പത്ത്, വി ഹാരിസ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117109/nam-college-to-be-a-center-of-sports-excellencethe-modern-basketball-court-will-be-inaugurated-tomorrow)