---
title: "കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ  ഇനി  വൈദ്യുതിയും വിളയും ; 48 കെ.വി സോളാർ പ്ലാൻ്റ് ഉദ്ഘാടനം ഞായറാഴ്ച്ച വൈദ്യുത വകുപ്പ് മന്ത്രി നിർവഹിക്കും"
english_title: "Kallikandi NAM College now has electricity and crops;The Minister of Electricity Department will inaugurate the 48 KV solar plant on Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117106/kallikandi-nam-college-now-has-electricity-and-cropsthe-minister-of-electricity-department-will-inaugurate-the-48-kv-solar-plant-on-sunday"
published_at: "2023-05-25T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f5d82df84a_67ae85f3-b2ff-4e60-b63a-cf8b17352de4_copy.jpg"
keywords: []
---

# കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ  ഇനി  വൈദ്യുതിയും വിളയും ; 48 കെ.വി സോളാർ പ്ലാൻ്റ് ഉദ്ഘാടനം ഞായറാഴ്ച്ച വൈദ്യുത വകുപ്പ് മന്ത്രി നിർവഹിക്കും

> **Lead Summary:** കല്ലിക്കണ്ടി: കല്ലിക്കണ്ടി എൻഎഎം കോളേജ് ഇനി വൈദ്യുതിയിൽ സ്വയംപര്യാപ്തതയിലേക്ക്. വിദ്യാഗിരിക്കുന്നിൽ ഇനി വൈദ്യുതിയും വിളയും. കോളേജ് കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച 48 കെ.വി സോളാർ പ്ലാന്റ് ഞായറാഴ്ച രാവിലെ 10 മണിക്ക് വിദ്യുഛക്തി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. കെ.പി മോഹനൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും, കോളേജ് ക്യാമ്പസിലേക്ക് ആവശ്യമായ വൈദ്യുതി ഈ പ്ലാന്റിലൂടെ ലഭ്യമാകും.

## Article Content

കല്ലിക്കണ്ടി: കല്ലിക്കണ്ടി എൻഎഎം കോളേജ് ഇനി വൈദ്യുതിയിൽ സ്വയംപര്യാപ്തതയിലേക്ക്. വിദ്യാഗിരിക്കുന്നിൽ ഇനി വൈദ്യുതിയും വിളയും. കോളേജ് കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച 48 കെ.വി സോളാർ പ്ലാന്റ് ഞായറാഴ്ച രാവിലെ 10 മണിക്ക് വിദ്യുഛക്തി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. കെ.പി മോഹനൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും, കോളേജ് ക്യാമ്പസിലേക്ക് ആവശ്യമായ വൈദ്യുതി ഈ പ്ലാന്റിലൂടെ ലഭ്യമാകും.

കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിൽ ആദ്യമായാണ് ഒരു കോളേജിൽ സൗരോർജ്ജനിലയം സ്ഥാപിക്കുന്നത്. പുതുതലമുറയ്ക്ക് പ്രചോദനമാകുന്ന ചരിത്രപരമായ ചുവടുവെപ്പാണിത്. ഊർജ്ജ സ്വയം പര്യാപ്തതയും വിവിധ വികസന പദ്ധതികളുടെ പൂർത്തികര ണവും ലക്ഷ്യമിട്ട് ജനകീയ പങ്കാളിത്തത്തോടെ ആരംഭിച്ച സോളാർ ചലഞ്ച് എന്ന് സമാഹരണ ക്യാമ്പയിൻ പുരോഗമിക്കുന്നുമുണ്ട്.

ജൂൺ 15 വരെയാണ് ക്യാമ്പയിൻ നടക്കുന്നത്. വാർത്താസമ്മേളനത്തിൽ പി.പി.എ. ഹമീദ്, പ്രിൻസിപ്പൽ ഡോ.ടി.മജീഷ്, വി.പി.അബൂബക്കർ, ടി.അബൂബക്കർ, എൻ.എ കരീം, സമീർ പറമ്പത്ത്, വി ഹാരിസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117106/kallikandi-nam-college-now-has-electricity-and-cropsthe-minister-of-electricity-department-will-inaugurate-the-48-kv-solar-plant-on-sunday)