---
title: "ചെയ്യാത്ത റോഡ് പണിക്ക് കരാറുകാരന് 5 ലക്ഷം ; പൊതുമരാമത്ത് വകുപ്പ് എക്സി.എഞ്ചിനീയറടക്കം 2 പേർക്ക് സസ്പെൻഷൻ"
english_title: "5 lakhs to the contractor for undone road work;Suspension of 2 people including Public Works Department Ex.Engineer"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117087/5-lakhs-to-the-contractor-for-undone-road-worksuspension-of-2-people-including-public-works-department-exengineer"
published_at: "2023-05-25T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f480d318c1_Untitled-1_copy.jpg"
keywords: []
---

# ചെയ്യാത്ത റോഡ് പണിക്ക് കരാറുകാരന് 5 ലക്ഷം ; പൊതുമരാമത്ത് വകുപ്പ് എക്സി.എഞ്ചിനീയറടക്കം 2 പേർക്ക് സസ്പെൻഷൻ

> **Lead Summary:** ചെയ്യാത്ത ജോലിക്ക് കരാറുകാരന് പണം നൽകി പൊതുമരാമത്ത് വകുപ്പ്. മല്ലശേരി – പ്രമാടം റോഡിന്റെ പണിയുമായി ബന്ധപ്പെട്ടാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അഞ്ജു സലിം, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ബിനു എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് നടപടിയെടുത്തത്. ചെയ്യാത്ത റോഡ് നിർമ്മാണത്തിന്റെ പേരിൽ ബില്ല് എഴുതി കരാറുകാരന് അഞ്ച് ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ അനുവദിച്ചത്.

## Article Content

ചെയ്യാത്ത ജോലിക്ക് കരാറുകാരന് പണം നൽകി പൊതുമരാമത്ത് വകുപ്പ്. മല്ലശേരി – പ്രമാടം റോഡിന്റെ പണിയുമായി ബന്ധപ്പെട്ടാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അഞ്ജു സലിം, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ബിനു എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് നടപടിയെടുത്തത്. ചെയ്യാത്ത റോഡ് നിർമ്മാണത്തിന്റെ പേരിൽ ബില്ല് എഴുതി കരാറുകാരന് അഞ്ച് ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117087/5-lakhs-to-the-contractor-for-undone-road-worksuspension-of-2-people-including-public-works-department-exengineer)