---
title: "അടുത്ത മഹാമാരി കോവിഡ് 19 നെക്കാൾ അപകടകാരി ;  സജ്ജരാകണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് "
english_title: "The next pandemic is more dangerous than Covid-19;WHO warns to be prepared"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/116912/the-next-pandemic-is-more-dangerous-than-covid-19who-warns-to-be-prepared"
published_at: "2023-05-24T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e264590978_Untitled-1_copy.jpg"
keywords: []
---

# അടുത്ത മഹാമാരി കോവിഡ് 19 നെക്കാൾ അപകടകാരി ;  സജ്ജരാകണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് 

> **Lead Summary:** അടുത്ത മഹമാരിക്കായി ലോകം സജ്ജരായിരിക്കണമെന്നും അത് കോവിഡ് 19-നേക്കാൾ ഏറെ അപകടകാരിയായേക്കാം എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അഥാനം ഗബ്രിയേസസ്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയിലുള്ള കോവിഡ് 19-ന്റെ അവസാനം, ആഗോള ആരോഗ്യ ഭീഷണി എന്ന നിലയിലുള്ള കോവിഡ് 19-ന്റെ അവസാനമല്ലെന്നും ടെഡ്രോസ് പറഞ്ഞു.

## Article Content

അടുത്ത മഹമാരിക്കായി ലോകം സജ്ജരായിരിക്കണമെന്നും അത് കോവിഡ് 19-നേക്കാൾ ഏറെ അപകടകാരിയായേക്കാം എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അഥാനം ഗബ്രിയേസസ്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയിലുള്ള കോവിഡ് 19-ന്റെ അവസാനം, ആഗോള ആരോഗ്യ ഭീഷണി എന്ന നിലയിലുള്ള കോവിഡ് 19-ന്റെ അവസാനമല്ലെന്നും ടെഡ്രോസ് പറഞ്ഞു.

മറ്റൊരു വകഭേദം രൂപപ്പെടാനും അത് രോഗവ്യാപനത്തിനും മരണത്തിനും കാരണമാകാനുമുള്ള സാധ്യത നിലനിൽക്കുകയാണ്. കൂടുതൽ മാരകശേഷിയുള്ള മറ്റൊരു പകർച്ചരോഗാണു രൂപം കൊള്ളാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ടെന്ന് ടെഡ്രോസ് കൂട്ടിച്ചേർത്തു. 76-ാമത് ലോക ആരോഗ്യ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത മഹാമാരി വരുമ്പോൾ നാം അതിനെ നിശ്ചയദാർഢ്യത്തോടെയും കൂട്ടായും ഉചിതമായും നേരിടണമെന്നും ടെഡ്രോസ് പറഞ്ഞു. 2030 വരെ സമയപരിധി നിശ്ചയിക്കപ്പെട്ടിട്ടുള്ള, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ കീഴിലെ ആരോഗ്യവുമായി ബന്ധപ്പെട്ട് കൈവരിക്കേണ്ട നേട്ടങ്ങളെ കോവിഡ് 19 ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/116912/the-next-pandemic-is-more-dangerous-than-covid-19who-warns-to-be-prepared)