---
title: "ഇന്നലെകളിലെ ഹരിത രാഷ്ട്രീയത്തിൻ്റെ  ചരിത്രവുമായി നൗഷാദ് അണിയാരം ; പൈതൃകം -  പാനൂർ ലീഗ് ഹൗസിൽ പ്രകാശനം ചെയ്തു."
english_title: "Naushad Aniyaram with the history of green politics of yesterday,Heritage - released at Panur League House."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/116828/naushad-aniyaram-with-the-history-of-green-politics-of-yesterdayheritage-released-at-panur-league-house"
published_at: "2023-05-24T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646dc4cdcdd57_3560269f-658a-4dce-b6b5-457d5609798c_copy.jpg"
keywords: []
---

# ഇന്നലെകളിലെ ഹരിത രാഷ്ട്രീയത്തിൻ്റെ  ചരിത്രവുമായി നൗഷാദ് അണിയാരം ; പൈതൃകം -  പാനൂർ ലീഗ് ഹൗസിൽ പ്രകാശനം ചെയ്തു.

> **Lead Summary:** > പാനൂർ: ഹരിത രാഷ്ട്രീയത്തെ ഇന്നലെകളിൽ പെരിങ്ങളത്തിന്റെയും, കൂത്തുപറമ്പിന്റെയും മണ്ണിൽ വേരുറപ്പിക്കാൻ നേതൃത്വം നൽകിയ നേതാക്കളുടെ ഓർമ്മകൾ ഇന്നിന്റെ തലമുറയിൽ നില നിർത്താനും, ഭാവി തലമുറക്ക് പരിചയപ്പെടുത്താനും കഴിയുന്ന വിധത്തിലുള്ള പഴമയുടെ ചരിത്രമാണ് നൗഷാദ് അണിയാരത്തിൻ്റെ "പൈതൃകം". മാധ്യമ പ്രവർത്തകനും, എഴുത്തുകാരനും കുത്തുപറമ്പ് നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയുമാണ് നൗഷാദ് അണിയാരം. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രകാശന കർമ്മം നിർവഹിച്ചു.

## Article Content

> പാനൂർ: ഹരിത രാഷ്ട്രീയത്തെ ഇന്നലെകളിൽ പെരിങ്ങളത്തിന്റെയും, കൂത്തുപറമ്പിന്റെയും മണ്ണിൽ വേരുറപ്പിക്കാൻ നേതൃത്വം നൽകിയ നേതാക്കളുടെ ഓർമ്മകൾ ഇന്നിന്റെ തലമുറയിൽ നില നിർത്താനും, ഭാവി തലമുറക്ക് പരിചയപ്പെടുത്താനും കഴിയുന്ന വിധത്തിലുള്ള പഴമയുടെ ചരിത്രമാണ് നൗഷാദ് അണിയാരത്തിൻ്റെ "പൈതൃകം". മാധ്യമ പ്രവർത്തകനും, എഴുത്തുകാരനും കുത്തുപറമ്പ് നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയുമാണ് നൗഷാദ് അണിയാരം. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രകാശന കർമ്മം നിർവഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡൻ്റ് പൊട്ടങ്കണ്ടി അബ്ദുള്ള ആദ്യ പ്രതി ഏറ്റുവാങ്ങി.‌‌ ഹരിതം ചരിത്രപഠനകേന്ദ്രം വർക്കിംഗ് ചെയർമാൻ അശ്റഫ് ബംഗാളി മുഹല്ല അധ്യക്ഷനായി. മുൻ ചന്ദ്രിക റസിഡൻസ് എഡിറ്റർ ടിസി മുഹമ്മദ് പുസ്തക പരിചയം നടത്തി.എംസി വടകര മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് , ജില്ലാ ട്രഷറർ മഹമ്മൂദ് കടവത്തൂർ, പാനൂർ നഗരസഭ ചെയർമാൻ വി നാസർ, കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻ്റ് പിപിഎ സലാം, , ജില്ലാ സെക്രട്ടറി ടിപി മുസ്തഫ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സികെ മുഹമ്മദലി, ഡോ: പുത്തൂർ മുസ്തഫ, പാനൂർ പ്രസ് ഫോറം പ്രസിഡൻ്റ് കെകെ സജീവ് കുമാർ, സികെപി റഹീസ് എന്നിവർ സംസാരിച്ചു. ഗ്രന്ഥകർത്താവ് നൗഷാദ് അണിയാരം മറുപടി പ്രസംഗം നടത്തി.. മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി പി കെ.ഷാഹുൽ ഹമീദ് സ്വാഗതവും, ഹരിതം ചരിത്രപഠനകേന്ദ്രം ഒകെ സമദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/116828/naushad-aniyaram-with-the-history-of-green-politics-of-yesterdayheritage-released-at-panur-league-house)