---
title: "പിണറായിയിൽ കോൺഗ്രസ് ഓഫീസ് തല്ലി തകർത്തു"
english_title: "The Congress office was vandalized in Pinarayi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/116507/the-congress-office-was-vandalized-in-pinarayi"
published_at: "2023-05-22T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646bad4e3f6bc_Untitled-1_copy.jpg"
keywords: []
---

# പിണറായിയിൽ കോൺഗ്രസ് ഓഫീസ് തല്ലി തകർത്തു

> **Lead Summary:** പിണറായി: പിണറായിയിൽ കോൺഗ്രസ് ഓഫീസിന്റെ ജനൽ ചില്ലുകൾ തകർത്തു. പിണറായി പഞ്ചായത്തിലെ പാനുണ്ട ബനിയൻ കമ്പനിക്കടുത്ത് കോൺഗ്രസ് ഓഫീസായി പ്രവർത്തിക്കുന്ന മഹാത്മാ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ അഞ്ച് ജനലുകളുടെ ചില്ലുകളാണ് രാത്രിയോടെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിനിരയായത്.

## Article Content

പിണറായി: പിണറായിയിൽ കോൺഗ്രസ് ഓഫീസിന്റെ ജനൽ ചില്ലുകൾ തകർത്തു. പിണറായി പഞ്ചായത്തിലെ പാനുണ്ട ബനിയൻ കമ്പനിക്കടുത്ത് കോൺഗ്രസ് ഓഫീസായി പ്രവർത്തിക്കുന്ന മഹാത്മാ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ അഞ്ച് ജനലുകളുടെ ചില്ലുകളാണ് രാത്രിയോടെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിനിരയായത്.

മുൻപ് രണ്ട് തവണ ഓഫീസ് തകർക്കപ്പെട്ടിരുന്നുവെങ്കിലും ഈ അടുത്ത കാലത്തായി പ്രദേശത്ത് ഒരുവിധ അനിഷ്ടസംഭവങ്ങളും ഉണ്ടായിരു ന്നില്ല. എഐസിസി അംഗം വി.എ നാരായണൻ, ധർമ്മടം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പുതുക്കുടി ശ്രീധരൻ, പിണറായി മണ്ഡലം പ്രസിഡണ്ട് എ.കെ ദിലീപ് കുമാർ എന്നിവർ തകർക്കപ്പെട്ട ഓഫീസ് സന്ദർശിച്ചു. പിണറായി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/116507/the-congress-office-was-vandalized-in-pinarayi)