---
title: "ഗുരു - ശിഷ്യ ബന്ധത്തിൻ്റെ അനിർവചനീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം  വഹിച്ച് ചമ്പാട് ; രത്ന ടീച്ചറുടെ കാൽതൊട്ട് വന്ദിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ"
english_title: "Witnessing the indescribable moments of the Guru-disciple relationship;Vice President Jagdeep Dhankar salutes the feet of Ratna Teacher"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/116437/witnessing-the-indescribable-moments-of-the-guru-disciple-relationshipvice-president-jagdeep-dhankar-salutes-the-feet-of-ratna-teacher"
published_at: "2023-05-22T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b5a7831972_7679b573-8750-426b-9fde-903db03d33a1_(1)_copy.jpg"
keywords: []
---

# ഗുരു - ശിഷ്യ ബന്ധത്തിൻ്റെ അനിർവചനീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം  വഹിച്ച് ചമ്പാട് ; രത്ന ടീച്ചറുടെ കാൽതൊട്ട് വന്ദിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ

> **Lead Summary:** ചമ്പാട്: രത്ന ടീച്ചറെ കാണാൻ, രാഷ്ട്രത്തിൻ്റെ രണ്ടാം പൗരൻ ജഗദീപ് ധൻകർ പടികടന്നെത്തിയപ്പോൾ സന്തോഷിച്ചത് രത്ന ടീച്ചർ മാത്രമല്ല, ചമ്പാട് പ്രദേശമൊന്നാകെയായിരുന്നു. സിനിമാ രംഗങ്ങളെ വെല്ലുന്ന തരമായിരുന്നു, ഈ അപൂർവ സംഗമം. ചമ്പാട് കാർഗിൽ സ്റ്റോപ്പിനടുത്ത ആനന്ദിൽ രത്നാ നായരെ കാണാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ എത്തിയത് അമൂല്യ സമ്മാനവുയാണ്. ഒരു വിദ്യാർത്ഥി തന്റെ പ്രിയപ്പെട്ട അധ്യാപികക്ക് നൽകിയ ഗുരു ദക്ഷിണ ആയിരുന്നു ആ സന്ദർശനം. കാറിൽ നിന്ന് ഇറങ്ങിയ ഉടൻ ഉപരാഷ്ട്രപതി ടീച്ചറുടെ കാൽ തൊട്ട് വന്ദിച്ചു. പിന്നെ കൈകൾ ചേർത്ത് പിടിച്ചു സംസാരിച്ചു.

## Article Content

ചമ്പാട്: രത്ന ടീച്ചറെ കാണാൻ, രാഷ്ട്രത്തിൻ്റെ രണ്ടാം പൗരൻ ജഗദീപ് ധൻകർ പടികടന്നെത്തിയപ്പോൾ സന്തോഷിച്ചത് രത്ന ടീച്ചർ മാത്രമല്ല, ചമ്പാട് പ്രദേശമൊന്നാകെയായിരുന്നു. സിനിമാ രംഗങ്ങളെ വെല്ലുന്ന തരമായിരുന്നു, ഈ അപൂർവ സംഗമം. ചമ്പാട് കാർഗിൽ സ്റ്റോപ്പിനടുത്ത ആനന്ദിൽ രത്നാ നായരെ കാണാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ എത്തിയത് അമൂല്യ സമ്മാനവുയാണ്. ഒരു വിദ്യാർത്ഥി തന്റെ പ്രിയപ്പെട്ട അധ്യാപികക്ക് നൽകിയ ഗുരു ദക്ഷിണ ആയിരുന്നു ആ സന്ദർശനം. കാറിൽ നിന്ന് ഇറങ്ങിയ ഉടൻ ഉപരാഷ്ട്രപതി ടീച്ചറുടെ കാൽ തൊട്ട് വന്ദിച്ചു. പിന്നെ കൈകൾ ചേർത്ത് പിടിച്ചു സംസാരിച്ചു.

ഒപ്പമുണ്ടായിരുന്ന പത്നി ഡോ സുധേഷ്‌ ധന്ഖറിന് തന്റെ പ്രിയപ്പെട്ട അധ്യാപികയെ പരിചയപ്പെടുത്തി. സ്പീക്കർ എ എൻ ഷംസീറും ഉപരാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു. അര മണിക്കൂറോളം തന്റെ അധ്യാപികയുമായി അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചു. ഇളനീരും ചിപ്സും നൽകിയാണ് ടീച്ചർ തന്റെ ശിഷ്യനെ സൽക്കരിച്ചത്. വീട്ടിൽ ഉണ്ടാക്കിയ ഇഡ്ഡലിയും ചിപ്സും അദ്ദേഹം ഏറെ ആസ്വദിച്ചു കഴിച്ചു. ഒരു ഗുരുവിന് കിട്ടാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയാണ് ഈ സന്ദർശനം എന്ന്, രത്‌ന ടീച്ചർ പറഞ്ഞു. ശിഷ്യർ ഉന്നത സ്ഥാനങ്ങളിൽ എത്തുന്നതാണ് അധ്യാപകർക്ക് ചരിതാർഥ്യം നൽകുക.

> ഈ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നായിരുന്നു ടീച്ചറുടെ പ്രതികരണം ഉച്ചക്ക് 1.33 നാണ് വ്യോമസേനയുടെ പ്രത്യേക വിമാനം മട്ടന്നൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനത്താവളത്തിലെ വരവേൽപ്പിനു ശേഷം ഉച്ചക്ക് 1.50 ഓടെ കാർ മാർഗം ചമ്പാടേക്കു തിരിച്ചു. 2.20 ന് ചമ്പാട് കാർഗിൽ ബസ് സ്റ്റോപ്പിന് സമീപമുള്ള " ആനന്ദ് ' വീട്ടിൽ എത്തി. അര മണിക്കൂറിലേറെ അവിടെ ചെ ലവഴിച്ചു. 3.10 ഓടെ വിമാനത്താവളത്തിലക്കു മടങ്ങി. രത്ന ടീച്ചറുടെ സഹോദരൻ വിശ്വനാഥൻ നായർ ,മകൾ നിധി, ഭർത്താവ് മൃദുൽ ഇവരുടെ ഒന്നര വയസ് പ്രായമുള്ള മകൾ ഇശാനി എന്നിവരാണ് സ്വീകരിക്കാൻ വസതി യിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/116437/witnessing-the-indescribable-moments-of-the-guru-disciple-relationshipvice-president-jagdeep-dhankar-salutes-the-feet-of-ratna-teacher)