---
title: "ഉപരാഷ്ട്രപതി അൽപ്പസമയത്തിനകം എത്തും ; ചമ്പാട് പൊലീസ് അടച്ചു പൂട്ടി"
english_title: "The Vice President will arrive shortly;Champat police closed and locked"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/116378/the-vice-president-will-arrive-shortlychampat-police-closed-and-locked"
published_at: "2023-05-22T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b233cbba1e_PHT2.jpg"
keywords: []
---

# ഉപരാഷ്ട്രപതി അൽപ്പസമയത്തിനകം എത്തും ; ചമ്പാട് പൊലീസ് അടച്ചു പൂട്ടി

> **Lead Summary:** ചമ്പാട് : ഉപരാഷ്ട്രപതി ജഗദീപ് ധൻക്കർ അൽപ്പസമയത്തിനകം ചമ്പാട്ടെത്തും. സുരക്ഷയുടെ ഭാഗമായി പൊലീസ് ചമ്പാട് പ്രദേശം അടച്ചു പൂട്ടി. സമീപത്തെ വീടുകളും വീട്ടുകാരുമടക്കം പൊലീസിൻ്റെ നിരീക്ഷണത്തിലായി. 1.20 ന് മട്ടന്നൂർ വിമാനത്താവളത്തിൽ നിന്നും യാത്ര തിരിച്ച ഉപരാഷ്ട്രപതി കൂത്തുപറമ്പ്, പൂക്കോട് അഞ്ചാംമൈൽ മേലെ ചമ്പാട് വഴിയാണ് താഴെ ചമ്പാടെത്തുക. ഈ വഴിയിൽ വാഹന ഗതാഗതം പൂർണമായി നിരോധിക്കുകയും, കടകൾ അടപ്പിക്കുകയും ചെയ്തു. 11 മണി മുതൽ 3 വരെ ചമ്പാട് വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. . ബസുൾപ്പടെയുള്ള വാഹനങ്ങൾ മൂലക്കടവ് - പന്തക്കൽ - മനേക്കര വഴി പാനൂരേക്ക് പോയപ്പോൾ തലശേരിക്കുള്ള വാഹനങ്ങൾ മനേക്കര വഴി തിരിച്ചും പോയി. ഡി ഐ ജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയത്.

## Article Content

ചമ്പാട് : ഉപരാഷ്ട്രപതി ജഗദീപ് ധൻക്കർ അൽപ്പസമയത്തിനകം ചമ്പാട്ടെത്തും. സുരക്ഷയുടെ ഭാഗമായി പൊലീസ് ചമ്പാട് പ്രദേശം അടച്ചു പൂട്ടി. സമീപത്തെ വീടുകളും വീട്ടുകാരുമടക്കം പൊലീസിൻ്റെ നിരീക്ഷണത്തിലായി. 1.20 ന് മട്ടന്നൂർ വിമാനത്താവളത്തിൽ നിന്നും യാത്ര തിരിച്ച ഉപരാഷ്ട്രപതി കൂത്തുപറമ്പ്, പൂക്കോട് അഞ്ചാംമൈൽ മേലെ ചമ്പാട് വഴിയാണ് താഴെ ചമ്പാടെത്തുക. ഈ വഴിയിൽ വാഹന ഗതാഗതം പൂർണമായി നിരോധിക്കുകയും, കടകൾ അടപ്പിക്കുകയും ചെയ്തു. 11 മണി മുതൽ 3 വരെ ചമ്പാട് വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. . ബസുൾപ്പടെയുള്ള വാഹനങ്ങൾ മൂലക്കടവ് - പന്തക്കൽ - മനേക്കര വഴി പാനൂരേക്ക് പോയപ്പോൾ തലശേരിക്കുള്ള വാഹനങ്ങൾ മനേക്കര വഴി തിരിച്ചും പോയി. ഡി ഐ ജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/116378/the-vice-president-will-arrive-shortlychampat-police-closed-and-locked)