---
title: "ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാഗമായുള്ള തിരച്ചിലിൽ കണ്ണവത്ത്  8  ഉഗ്രസ്ഫോടനശേഷിയുള്ള ബോംബുകൾ കണ്ടെത്തി."
english_title: "During the search which was part of the Vice President's visit, Kannawat found 8 high-explosive bombs."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/116308/during-the-search-which-was-part-of-the-vice-presidents-visit-kannawat-found-8-high-explosive-bombs"
published_at: "2023-05-22T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646aea9b4aaab_Untitled-1_copy.jpg"
keywords: []
---

# ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാഗമായുള്ള തിരച്ചിലിൽ കണ്ണവത്ത്  8  ഉഗ്രസ്ഫോടനശേഷിയുള്ള ബോംബുകൾ കണ്ടെത്തി.

> **Lead Summary:** കണ്ണവം : കണ്ണവത്ത് പൊലീസ് പരിശോധനയില്‍ ഉഗ്രശേഷിയുള്ള എട്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ച്‌ നിലയിലായിരുന്നു ബോംബുകള്‍. കണ്ണവം തൊടീക്കളം കീഴക്കാൽ ഭാഗത്ത് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ജില്ലയില്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് കര്‍ശന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പൊലീസ് ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിര്‍വീര്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ ആരാണ് ബോംബ് ഇവിടെ സൂക്ഷിച്ചതെന്നുള്ള കാര്യം വ്യക്തമല്ല.

## Article Content

കണ്ണവം : കണ്ണവത്ത് പൊലീസ് പരിശോധനയില്‍ ഉഗ്രശേഷിയുള്ള എട്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ച്‌ നിലയിലായിരുന്നു ബോംബുകള്‍. കണ്ണവം തൊടീക്കളം കീഴക്കാൽ ഭാഗത്ത് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ജില്ലയില്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് കര്‍ശന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പൊലീസ് ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിര്‍വീര്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ ആരാണ് ബോംബ് ഇവിടെ സൂക്ഷിച്ചതെന്നുള്ള കാര്യം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/116308/during-the-search-which-was-part-of-the-vice-presidents-visit-kannawat-found-8-high-explosive-bombs)