---
title: "തലശേരി പുന്നോലിൽ വൻ കവർച്ച ,10 പവനും 1,80,000 രൂപയും കവർന്നു ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Massive robbery in Thalassery Punnol, 10 Pawan and 1,80,000 rupees stolen;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/116008/massive-robbery-in-thalassery-punnol-10-pawan-and-180000-rupees-stolen"
published_at: "2023-05-20T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468a5b59503b_Untitled-1_copy.jpg"
keywords: []
---

# തലശേരി പുന്നോലിൽ വൻ കവർച്ച ,10 പവനും 1,80,000 രൂപയും കവർന്നു ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** തലശേരി: ന്യൂമാഹി പോലിസ് സ്റ്റേഷൻ പരിധിയിലെ പുന്നോൽ മാപ്പിള സ്കൂളിന് സമീപത്തെ വീട്ടിൽ വൻ കവർച്ച. 10 പവനും ഒരു ലക്ഷത്തി 80,000 രൂപയും നഷ്ടപ്പെട്ടു. പുന്നാൽ റയിൽവെ ഗേറ്റിന് സമീപം സബിനാസിൽ സുലൈഖയുടെ വീട്ടിലാണ് കവർ ച്ച നടന്നത്. പുലർച്ചെ രണ്ടോടെയാണ് സംഭവം. ഇരുനില വീടിന്റെ അടുക്കള ഭാഗത്തിലൂടെ മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരിയിൽ നിന്നും സ്വർണ്ണാഭരണങ്ങളും, പണവും കവർന്ന ശേഷം മുറിയിൽ ഉറങ്ങുകയായിരുന്ന സുലെഖയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്ര മിച്ചു. ഉറക്കമുണർന്ന വീട്ടമ്മ മാലയിൽ പിടിച്ചു.

## Article Content

തലശേരി: ന്യൂമാഹി പോലിസ് സ്റ്റേഷൻ പരിധിയിലെ പുന്നോൽ മാപ്പിള സ്കൂളിന് സമീപത്തെ വീട്ടിൽ വൻ കവർച്ച. 10 പവനും ഒരു ലക്ഷത്തി 80,000 രൂപയും നഷ്ടപ്പെട്ടു. പുന്നാൽ റയിൽവെ ഗേറ്റിന് സമീപം സബിനാസിൽ സുലൈഖയുടെ വീട്ടിലാണ് കവർ ച്ച നടന്നത്. പുലർച്ചെ രണ്ടോടെയാണ് സംഭവം. ഇരുനില വീടിന്റെ അടുക്കള ഭാഗത്തിലൂടെ മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരിയിൽ നിന്നും സ്വർണ്ണാഭരണങ്ങളും, പണവും കവർന്ന ശേഷം മുറിയിൽ ഉറങ്ങുകയായിരുന്ന സുലെഖയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്ര മിച്ചു. ഉറക്കമുണർന്ന വീട്ടമ്മ മാലയിൽ പിടിച്ചു.

ഇതോടെ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവ് കൈയ്യിൽ കിട്ടിയ മാലയുടെ ഭാഗവുമായി കുതറി ഓടുന്നതിനിടെ സുലൈഖ പിന്തുടർന്നെങ്കിലും കിട്ടിയില്ല, കൂരിരുട്ടായതിനാൽ മോഷ്ടാവിനെ തിരിച്ചറിയാനു മായില്ല. സുലൈഖയും മകളുടെ മൂത്ത മകനും കവർച്ച നടന്ന മുറിയിലും മകളും ഭർത്താവും കുട്ടിയും അടുത്ത മുറിയിലുമാണ് ഉറങ്ങിയിരുന്നത്.

സുലൈഖ കിടന്ന കട്ടിലിലെ കിടക്കക്കടിയിൽ നിന്നും താക്കോൽ കൈക്കലാക്കിയാണ് അലമാര തുറന്നത്. വീട്ടമ്മയുടെ രണ്ട് മക്കൾ ഗൾഫിലാണ്. പരാതിയെ തുടർന്ന് ന്യൂമാഹി പോലീസെത്തി അന്വേഷണം തുടങ്ങി.കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ് ക്വാഡും പരിശോധന നടത്തി. തലശ്ശേരി എ. എസ്.പി.അരുൺ പവിത്രൻ, ന്യൂമാഹി എസ്.എച്ച്.ഒ. പി.വി.രാജൻ എന്നിവർ സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/116008/massive-robbery-in-thalassery-punnol-10-pawan-and-180000-rupees-stolen)