---
title: "കൂത്തുപറമ്പിൽ വൻ LSD വേട്ട ;  ഓൺലൈനായി നെതർലാൻ്റിൽ നിന്നും എത്തിച്ച 70 LSD  സ്റ്റാമ്പുകളുമായി  പാറാൽ സ്വദേശി  എക്സൈസിൻ്റെ പിടിയിൽ "
english_title: "Big LSD hunt in Koothuparam;Paral native arrested by Excise with 70 LSD stamps delivered online from Netherlands"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115985/big-lsd-hunt-in-koothuparamparal-native-arrested-by-excise-with-70-lsd-stamps-delivered-online-from-netherlands"
published_at: "2023-05-20T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64688c98e7648_Untitled-1_copy.jpg"
keywords: []
---

# കൂത്തുപറമ്പിൽ വൻ LSD വേട്ട ;  ഓൺലൈനായി നെതർലാൻ്റിൽ നിന്നും എത്തിച്ച 70 LSD  സ്റ്റാമ്പുകളുമായി  പാറാൽ സ്വദേശി  എക്സൈസിൻ്റെ പിടിയിൽ 

> **Lead Summary:** ആമസോൺ വഴി ഓൺലൈനായി നെതർലാൻ്റിലെ റോട്ടർഡാമിൽ നിന്നും വരുത്തിച്ച 70 LSD സ്റ്റാമ്പുകളുമായി യുവാവ് കൂത്തുപറമ്പ് എക്സൈസിൻ്റെ പിടിയിലായി. കൂത്ത്പറമ്പ പോസ്റ്റ് ഓഫിസിൽ ഓൺലൈൻ വഴി തപാലിൽ എത്തിചേർന്ന മാരക മയക്ക് മരുന്നായ 70 LSD സ്റ്റാമ്പുകൾ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ് ജനീഷും, പാർട്ടിയും പിടികൂടുകയായിരുന്നു. കൂത്തുപറമ്പ് പോസ്റ്റ് ഓഫിസിൽ സംശയാസ്പദമായി എത്തിയ തപാൽ കൂത്ത്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുകയും, സ്റ്റാമ്പുകൾ കണ്ടെടുക്കുകയുമായിരുന്നു.

## Article Content

ആമസോൺ വഴി ഓൺലൈനായി നെതർലാൻ്റിലെ റോട്ടർഡാമിൽ നിന്നും വരുത്തിച്ച 70 LSD സ്റ്റാമ്പുകളുമായി യുവാവ് കൂത്തുപറമ്പ് എക്സൈസിൻ്റെ പിടിയിലായി. കൂത്ത്പറമ്പ പോസ്റ്റ് ഓഫിസിൽ ഓൺലൈൻ വഴി തപാലിൽ എത്തിചേർന്ന മാരക മയക്ക് മരുന്നായ 70 LSD സ്റ്റാമ്പുകൾ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ് ജനീഷും, പാർട്ടിയും പിടികൂടുകയായിരുന്നു. കൂത്തുപറമ്പ് പോസ്റ്റ് ഓഫിസിൽ സംശയാസ്പദമായി എത്തിയ തപാൽ കൂത്ത്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുകയും, സ്റ്റാമ്പുകൾ കണ്ടെടുക്കുകയുമായിരുന്നു.

തുടർന്ന് തന്ത്രപരമായ നീക്കത്തിലൂടെ വിലാസക്കാരൻ കൂത്തുപറമ്പ് പാറാലിലെ ശ്രീശൈലത്തിൽ കെ.പി ശ്രീരാഗിനെ പ്രത്യേക സംഘം വിടിന് സമീപം വച്ച് പിടികൂടുകയായിരുന്നു. കഴിഞ്ഞ മെയ് 1 ന് ഡാർക്ക് വെബ് വഴിയാണ് സ്റ്റാമ്പുകൾ ഓർഡർ ചെയ്തതെന്നും, ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫിസിൽ വന്നതെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഡാർക് വെബ്ബ്സൈറ്റിൽ പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്കോയിൻ കൈമാറ്റം വഴിയാണ് LS D എത്തിച്ചത്. നേരത്തെ കഞ്ചാവ് കൈവശം വച്ചതിനും ഇയാൾക്കെതിരെ കൂത്തുപറമ്പ് എക്സൈസ് കേസെടുത്തിട്ടുണ്ട്.

ലഹരി വസ്തുക്കളിൽ മാരക ഇനങ്ങളിൽ പെട്ട ഒന്നാണ് LSD സ്റ്റാമ്പ്. പ്രതിയുടെ കൈയ്യിൽ നിന്നും പിടികൂടിയ 70 LSD സ്റ്റാമ്പുകൾ 1607 മില്ലിഗ്രാം തൂക്കം വരുന്നതാണ്. കേവലം 100 മില്ലിഗ്രാം LSD കൈവശം വയ്ക്കുന്നത് പോലും 10 വർഷം മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. പിടികൂടിയ സ്റ്റാമ്പുകൾക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കും. പ്രിവൻ്റ്റീവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, സുബിൻ.എം, ശജേഷ്.സി.കെ, വിഷ്ണു .എൻ.സി, എക്സൈസ് ഡ്രൈവർ ലതിഷ് ചന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115985/big-lsd-hunt-in-koothuparamparal-native-arrested-by-excise-with-70-lsd-stamps-delivered-online-from-netherlands)