---
title: "എം ഡി എം എയുമായി പിടിയിലായ ലൈഫ് ഗാർഡിനെതിരെ ഭാര്യയുടെ പരാതിയിൽ കേസ്"
english_title: "Case filed against lifeguard caught with MDMA on wife's complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115922/case-filed-against-lifeguard-caught-with-mdma-on-wifes-complaint"
published_at: "2023-05-20T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64684abe81f7f_Untitled-1_copy.jpg"
keywords: []
---

# എം ഡി എം എയുമായി പിടിയിലായ ലൈഫ് ഗാർഡിനെതിരെ ഭാര്യയുടെ പരാതിയിൽ കേസ്

> **Lead Summary:** തലശ്ശേരി : എം ഡി എം എ യുമായി പിടിയിലായ ലൈഫ് ഗാർഡിനെതിരെ മുഴപ്പിലങ്ങാട് സ്വദേശിനിയായ ഭാര്യയുടെ പരാതിയിൽ എടക്കാട് പോലീസ് കേസെടുത്തു. പരപുരുഷ ബന്ധം ആരോപിച്ച് മൂന്ന് വർഷത്തിലധികമായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായുള്ള പരാതിയിലാണ് എടക്കാട് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് നിരോധിത ലഹരി വസ്തുക്കളുമായി പയ്യാമ്പലത്ത് ലൈഫ് ഗാർഡ് ആയി ജോലി ചെയ്ത് വരുന്ന രതീശൻ പിടിയിലായത്.

## Article Content

തലശ്ശേരി : എം ഡി എം എ യുമായി പിടിയിലായ ലൈഫ് ഗാർഡിനെതിരെ മുഴപ്പിലങ്ങാട് സ്വദേശിനിയായ ഭാര്യയുടെ പരാതിയിൽ എടക്കാട് പോലീസ് കേസെടുത്തു. പരപുരുഷ ബന്ധം ആരോപിച്ച് മൂന്ന് വർഷത്തിലധികമായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായുള്ള പരാതിയിലാണ് എടക്കാട് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് നിരോധിത ലഹരി വസ്തുക്കളുമായി പയ്യാമ്പലത്ത് ലൈഫ് ഗാർഡ് ആയി ജോലി ചെയ്ത് വരുന്ന രതീശൻ പിടിയിലായത്.

പയ്യാമ്പലത്തും പള്ളിയാംമൂലക്കും ഇടയിൽ തീരദേശത്തോട് ചേർന്നുള്ള റിസോർട്ടുകളിൽ മാറി, മാറി താമസിച്ചാണ് ലഹരി വിൽപന നടത്തുന്നതായി അറിയുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും കൊറിയർ വഴി ലഹരി വസ്തുക്കൾ എത്തിച്ചാണ് ബീച്ചിലെത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ വിൽപന നടത്തിവന്നിരുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ ലൈഫ് ഗാർഡ് ജോലി ചെയ്യേണ്ട പ്രതി ജോലിക്ക് ഹാജരാവാതെ ലഹരി ഉപയോഗവും വിൽപനയും നടത്താറുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115922/case-filed-against-lifeguard-caught-with-mdma-on-wifes-complaint)