---
title: "എക്സൈസിൻ്റെ വാഹന പരിശോധന ; കടവത്തൂരിൽ 20 കുപ്പി മാഹി മദ്യവുമായി ഒരാൾ പിടിയിൽ"
english_title: "Vehicle Inspection of Excise;A man was arrested with 20 bottles of Mahi liquor in Kadavathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115885/vehicle-inspection-of-excisea-man-was-arrested-with-20-bottles-of-mahi-liquor-in-kadavathur"
published_at: "2023-05-20T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468150d3b69b_Untitled-1_copy.jpg"
keywords: []
---

# എക്സൈസിൻ്റെ വാഹന പരിശോധന ; കടവത്തൂരിൽ 20 കുപ്പി മാഹി മദ്യവുമായി ഒരാൾ പിടിയിൽ

> **Lead Summary:** കടവത്തൂർ: കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം കടവത്തൂരിൽ നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കിൽ കടത്തുകയായിരുന്ന 20 കുപ്പി മാഹി മദ്യം പിടികൂടി. മദ്യം കടത്തിയ കടവത്തൂർ കുറുങ്ങാട്ട് മുകുന്ദനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് എക്സൈസ്* റെയിഞ്ച് ഇൻസ്പെക്ടർ കെ. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

## Article Content

കടവത്തൂർ: കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം കടവത്തൂരിൽ നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കിൽ കടത്തുകയായിരുന്ന 20 കുപ്പി മാഹി മദ്യം പിടികൂടി. മദ്യം കടത്തിയ കടവത്തൂർ കുറുങ്ങാട്ട് മുകുന്ദനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് എക്സൈസ്* റെയിഞ്ച് ഇൻസ്പെക്ടർ കെ. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

മദ്യം കടത്താനു പയോഗിച്ച KL 11 L 5550 നമ്പർ ബൈക്കും കസ്റ്റഡിയിലെടുത്തു. കടവത്തൂരിലും പരിസര പ്രദേശങ്ങളിലെയും മദ്യവിൽപന സംഘത്തിലെ പ്രധാനിയായ ഇയാൾ ഏറെ ദിവസമായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർമാരായ പി.സി. ഷാജി , നജീബ് കെ.കെ,, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനീഷ് കുമാർ പി., സിവിൽ എക്സൈസ് ഓഫീസർമാരായ പി. റോഷിത്ത്, എം.ബിജേഷ്, പി.ജലീഷ് , വനിത സിവിൽ എക്സൈസ് ഓഫീസർ എം.കെ പ്രസന്ന എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115885/vehicle-inspection-of-excisea-man-was-arrested-with-20-bottles-of-mahi-liquor-in-kadavathur)