---
title: "വന്ദേ ഭാരത് ;   ഇന്ന് മുതൽ സമയക്രമത്തിൽ  മാറ്റം"
english_title: "Vande Bharat;Change in schedule from today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115725/vande-bharatchange-in-schedule-from-today"
published_at: "2023-05-19T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6466ff785db31_download_(6).jpg"
keywords: []
---

# വന്ദേ ഭാരത് ;   ഇന്ന് മുതൽ സമയക്രമത്തിൽ  മാറ്റം

> **Lead Summary:** സംസ്ഥാനത്ത് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്റ്റേഷനുകളിൽ എത്തുന്ന സമയത്തിലാണ് മാറ്റം. ഇന്നുമുതൽ തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20 ന് കാസർഗോഡേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് കൊല്ലത്ത് – 6.08നും, കോട്ടയത്ത്- 7.24 നും, എറണാകുളം ടൗണിൽ – 8.25 നും, തൃശൂരിൽ – 9.30 നും എത്തും വിധമാണ് ക്രമീകരണം. കാസർഗോഡ് നിന്നും ഉച്ചയ്ക്ക് 2.30 ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് തൃശൂരിൽ വൈകിട്ട് – 6.10നും എറണാകുളം ടൗണിൽ – 7.17 നും കോട്ടയത്ത് – 8.10 നും കൊല്ലത്ത് – 9.30 നും എത്തും വിധം പുന ക്രമീകരിച്ചു.എന്നാൽ മറ്റ് സ്റ്റേഷനുകളിലെ സമയത്തിൽ മാറ്റമില്ലെന്ന് സതേൺ റെയിൽവേ അറിയിച്ചു.

## Article Content

സംസ്ഥാനത്ത് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്റ്റേഷനുകളിൽ എത്തുന്ന സമയത്തിലാണ് മാറ്റം. ഇന്നുമുതൽ തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20 ന് കാസർഗോഡേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് കൊല്ലത്ത് – 6.08നും, കോട്ടയത്ത്- 7.24 നും, എറണാകുളം ടൗണിൽ – 8.25 നും, തൃശൂരിൽ – 9.30 നും എത്തും വിധമാണ് ക്രമീകരണം. കാസർഗോഡ് നിന്നും ഉച്ചയ്ക്ക് 2.30 ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് തൃശൂരിൽ വൈകിട്ട് – 6.10നും എറണാകുളം ടൗണിൽ – 7.17 നും കോട്ടയത്ത് – 8.10 നും കൊല്ലത്ത് – 9.30 നും എത്തും വിധം പുന ക്രമീകരിച്ചു.എന്നാൽ മറ്റ് സ്റ്റേഷനുകളിലെ സമയത്തിൽ മാറ്റമില്ലെന്ന് സതേൺ റെയിൽവേ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115725/vande-bharatchange-in-schedule-from-today)