---
title: "സാധാരണക്കാരൻ്റെ വീടെന്ന സ്വപ്നത്തിന് കടക്കൽ കത്തി വെക്കുന്ന തരത്തിൽ സർക്കാർ വർധിപ്പിച്ച നികുതി വർധന അംഗീകരിക്കാനാവില്ല ; പ്രമേയം പാസാക്കി പാനൂർ നഗരസഭ."
english_title: "The increase in taxes by the government is unacceptable to the extent that the common man's dream of a house is put on fire Panur Municipality passed the resolution."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115680/the-increase-in-taxes-by-the-government-is-unacceptable-to-the-extent-that-the-common-mans-dream-of-a-house-is-put-on-fire-panur-municipality-passed-the-resolution"
published_at: "2023-05-18T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64665d2288906_Untitled-1_copy.jpg"
keywords: []
---

# സാധാരണക്കാരൻ്റെ വീടെന്ന സ്വപ്നത്തിന് കടക്കൽ കത്തി വെക്കുന്ന തരത്തിൽ സർക്കാർ വർധിപ്പിച്ച നികുതി വർധന അംഗീകരിക്കാനാവില്ല ; പ്രമേയം പാസാക്കി പാനൂർ നഗരസഭ.

> **Lead Summary:** പാനൂർ: ജനങ്ങളെ കൊള്ളയടിക്കുന്ന തരത്തിൽ വർധിപ്പിച്ച കെട്ടിട നികുതികൾ പിരിക്കുന്നതിൽ നിന്നും പാനൂർ നഗരസഭയെ ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്. യു ഡി എഫും, ബി ജെ പിയും പ്രമേയത്തെ അനുകൂലിച്ചപ്പോൾ എൽ ഡി എഫ് എതിർത്തു. 2019 ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങൾ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിലവിൽ ഈടാക്കുന്ന അപേക്ഷാഫീസ്, പെർമിറ്റ് ഫീസ് എന്നിവ നിലവിൽ ഉള്ളതിൽ നിന്ന് 300% അധികം വർധിപ്പിച്ച് ജനങ്ങൾക്ക് അമിതഭാരം അടിച്ചേൽപ്പിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കൗൺസിലർ എ എം രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.

## Article Content

പാനൂർ: ജനങ്ങളെ കൊള്ളയടിക്കുന്ന തരത്തിൽ വർധിപ്പിച്ച കെട്ടിട നികുതികൾ പിരിക്കുന്നതിൽ നിന്നും പാനൂർ നഗരസഭയെ ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്. യു ഡി എഫും, ബി ജെ പിയും പ്രമേയത്തെ അനുകൂലിച്ചപ്പോൾ എൽ ഡി എഫ് എതിർത്തു. 2019 ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങൾ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിലവിൽ ഈടാക്കുന്ന അപേക്ഷാഫീസ്, പെർമിറ്റ് ഫീസ് എന്നിവ നിലവിൽ ഉള്ളതിൽ നിന്ന് 300% അധികം വർധിപ്പിച്ച് ജനങ്ങൾക്ക് അമിതഭാരം അടിച്ചേൽപ്പിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കൗൺസിലർ എ എം രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.

എൻ.എ കരീം പ്രമേയത്തെ പിന്താങ്ങി. ഭീമമായ നികുതി കൊള്ളയെ തുടർന്ന് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ എൽ ഡി എഫ് പ്രതിനിധികളും സർക്കാറും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് യൂഡിഎഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി.നേരത്തെയും നികുതി വർധന ഉണ്ടായിരുന്നെന്ന് സി പി എം കൗൺസിലർ ബിന്ദു മോനാറത്ത് പറഞ്ഞു. തുടർന്ന് പ്രമേയം വോട്ടിനിട്ടു. ബിജെ പി കൗൺസിലർമാർ ഉൾപ്പടെ പ്രമേയത്തെ അനുകൂലിച്ചു.

ഇതോടെ പ്രമേയം പാസാക്കുന്നതായും, പ്രതിഷേധം സർക്കാറിനെ അറിയിക്കുമെന്നും ചെയർമാൻ വി.നാസർമാസ്റ്റർ വ്യക്തമാക്കി. ആ വോലം ബഷീർ,എം പി കെ അയ്യൂബ്, എം പി സജില, സി.കെ ദാസൻ എന്നിവർ സംസാരിച്ചു. മറ്റ് അജണ്ടകൾ കൂടി പരിഗണിച്ച് യോഗം പിരിഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115680/the-increase-in-taxes-by-the-government-is-unacceptable-to-the-extent-that-the-common-mans-dream-of-a-house-is-put-on-fire-panur-municipality-passed-the-resolution)