---
title: "കടവത്തൂരിൽ പട്ടാപ്പകൽ വീടിന് തീവെക്കാൻ ശ്രമം ; പ്രതി റിമാന്റിൽ."
english_title: "An attempt was made to set fire to a house in broad daylight in Kadavathur;Accused remanded."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115656/an-attempt-was-made-to-set-fire-to-a-house-in-broad-daylight-in-kadavathuraccused-remanded"
published_at: "2023-05-18T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64664e4ad0499_Untitled-1_copy.jpg"
keywords: []
---

# കടവത്തൂരിൽ പട്ടാപ്പകൽ വീടിന് തീവെക്കാൻ ശ്രമം ; പ്രതി റിമാന്റിൽ.

> **Lead Summary:** കടവത്തൂർ : കടവത്തൂരിലെ എം.എ.സി അസീസിന്റെ വീടാണ് അഗ്നിക്കിരായാക്കാൻ ശ്രമിച്ചത്. CCTV യിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് പ്രതി വിഷ്ണുവിനെ കൊളവല്ലൂർ പൊലീസ് പിടികൂടി. വിഷ്ണു നേരത്തെ അസീസിൻ്റെ ശ്രമഫലമായി ഗൾഫിൽ ജോലിയിലായിരുന്നു. പിന്നീട് തമ്മിൽ തെറ്റിയതോടെ വിഷ്ണു ദിവസങ്ങൾക്കു മുമ്പ് നാട്ടിൽ തിരിച്ചെത്തി. തുടർന്നാണ് അസീസിൻ്റെ വീട് അഗ്നിക്കിരയാക്കാൻ എത്തിയത്. വീട് പൂട്ടിക്കിടക്കുകയായിരുന്നു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും, വ്യക്തി വൈരാഗ്യം മാത്രമാണെന്നും കൊളവല്ലൂർ പൊലീസ് പറഞ്ഞു.

## Article Content

കടവത്തൂർ : കടവത്തൂരിലെ എം.എ.സി അസീസിന്റെ വീടാണ് അഗ്നിക്കിരായാക്കാൻ ശ്രമിച്ചത്. CCTV യിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് പ്രതി വിഷ്ണുവിനെ കൊളവല്ലൂർ പൊലീസ് പിടികൂടി. വിഷ്ണു നേരത്തെ അസീസിൻ്റെ ശ്രമഫലമായി ഗൾഫിൽ ജോലിയിലായിരുന്നു. പിന്നീട് തമ്മിൽ തെറ്റിയതോടെ വിഷ്ണു ദിവസങ്ങൾക്കു മുമ്പ് നാട്ടിൽ തിരിച്ചെത്തി. തുടർന്നാണ് അസീസിൻ്റെ വീട് അഗ്നിക്കിരയാക്കാൻ എത്തിയത്. വീട് പൂട്ടിക്കിടക്കുകയായിരുന്നു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും, വ്യക്തി വൈരാഗ്യം മാത്രമാണെന്നും കൊളവല്ലൂർ പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115656/an-attempt-was-made-to-set-fire-to-a-house-in-broad-daylight-in-kadavathuraccused-remanded)