---
title: "കൃത്രിമ ജലപാതക്കെതിരെ പ്രതിരോധ സംയുക്ത  സമരസമിതി സംഘടിപ്പിച്ച മനുഷ്യശൃംഖല അതിജീവന സമരത്തിൻ്റെ നേർക്കാഴ്ചയായി ; ശൃംഖലയിൽ അണി ചേർന്നത് സ്ത്രീകളും, കുട്ടികളുമടക്കം  ആയിരത്തോളം പേർ"
english_title: "The human network organized by the Defense Joint Strike Committee against the artificial waterway became a glimpse of the survival struggle"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115635/the-human-network-organized-by-the-defense-joint-strike-committee-against-the-artificial-waterway-became-a-glimpse-of-the-survival-struggle"
published_at: "2023-05-18T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64662bc432503_Untitled-1_copy.jpg"
keywords: []
---

# കൃത്രിമ ജലപാതക്കെതിരെ പ്രതിരോധ സംയുക്ത  സമരസമിതി സംഘടിപ്പിച്ച മനുഷ്യശൃംഖല അതിജീവന സമരത്തിൻ്റെ നേർക്കാഴ്ചയായി ; ശൃംഖലയിൽ അണി ചേർന്നത് സ്ത്രീകളും, കുട്ടികളുമടക്കം  ആയിരത്തോളം പേർ

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച ശൃംഖല പാനൂർ നഗരസഭാ ഓഫീസു വരെ നീണ്ടു. സ്ത്രീകളും കുട്ടികളും അടക്കം ആയിരത്തോളം ആളുകൾ അണിചേർന്ന ശൃംഖല പാനൂരിൻ്റെ സമര ചരിത്രത്തിലെ വേറിട്ട അധ്യായമായി. കണ്ടു മടുത്ത സമര രീതികളിൽ നിന്നും വ്യത്യസ്തമായ സമര രീതിയായി കൃത്രിമ ജലപാതക്കെതിരെ പ്രതിരോധ സംയുക്ത സമരസമിതി സംഘടിപ്പിച്ച മനുഷ്യശൃംഖല.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച ശൃംഖല പാനൂർ നഗരസഭാ ഓഫീസു വരെ നീണ്ടു. സ്ത്രീകളും കുട്ടികളും അടക്കം ആയിരത്തോളം ആളുകൾ അണിചേർന്ന ശൃംഖല പാനൂരിൻ്റെ സമര ചരിത്രത്തിലെ വേറിട്ട അധ്യായമായി. കണ്ടു മടുത്ത സമര രീതികളിൽ നിന്നും വ്യത്യസ്തമായ സമര രീതിയായി കൃത്രിമ ജലപാതക്കെതിരെ പ്രതിരോധ സംയുക്ത സമരസമിതി സംഘടിപ്പിച്ച മനുഷ്യശൃംഖല.

പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച ശൃംഖല പാനൂർ നഗരസഭാ ഓഫീസു വരെ നീണ്ടു. സ്ത്രീകളും കുട്ടികളും അടക്കം ആയിരത്തോളം ആളുകൾ ശൃംഖലയിൽ ആവേശപൂർവം അണിചേർന്നു. പാനൂർ ബ്ലോക്ക് പഞ്ചായത്തധ്യക്ഷ എ.ശൈലജ, പന്ന്യന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ രമ എന്നിവർ ആദ്യകണ്ണികളായപ്പോൾ , സജീവ് ജോസഫ് എംഎൽഎ, പാനൂർ നഗരസഭാധ്യക്ഷൻ വി. നാസർ മാസ്റ്റർ എന്നിവർ പാനൂരിൽ അവസാന കണ്ണികളായി. ജനിച്ചു വളർന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശം മരണം വരെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയുമെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115635/the-human-network-organized-by-the-defense-joint-strike-committee-against-the-artificial-waterway-became-a-glimpse-of-the-survival-struggle)