---
title: "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ; കൂത്തൂപറമ്പ് മണ്ഡലത്തിൽ 2.75 കോടി രൂപ ലഭിച്ചു"
english_title: "Chief Minister's Relief Fund;2.75 crore was received in Koothuparam constituency"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115598/chief-ministers-relief-fund275-crore-was-received-in-koothuparam-constituency"
published_at: "2023-05-18T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465f96f4a6d0_Untitled-1_copy.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ; കൂത്തൂപറമ്പ് മണ്ഡലത്തിൽ 2.75 കോടി രൂപ ലഭിച്ചു

> **Lead Summary:** **കൂത്തുപറമ്പ്:** കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്ന് ലഭിച്ച അപേക്ഷകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 2,75,61,000 രൂപ അനുവദിച്ചതായി കെ.പി.മോഹനൻ എം. എൽ.എ.അറിയിച്ചു.

## Article Content

**കൂത്തുപറമ്പ്:** കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്ന് ലഭിച്ച അപേക്ഷകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 2,75,61,000 രൂപ അനുവദിച്ചതായി കെ.പി.മോഹനൻ എം. എൽ.എ.അറിയിച്ചു.

കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 2021 മെയ് 20 മുതൽ 2023 ഏപ്രിൽ 30 വരെയായി ലഭിച്ച 1178 അപേക്ഷകളിലാണ് തുക അനുവദിച്ചത്. അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുകയെത്തുന്ന രീതിയിലാണ് ഈ സംവിധാനം നടപ്പിലാക്കിയത്.

 വിവിധ അപേക്ഷകരുടെ ജീവിതം സാഹചര്യം പരിഗണിച്ചാണ് സർക്കാർ അപേക്ഷകളിൽ തീർപ്പാക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115598/chief-ministers-relief-fund275-crore-was-received-in-koothuparam-constituency)