---
title: "പാനൂരിൽ മദ്രസ്സ കമ്മിറ്റി ചെയർമാന് ക്രൂര മർദ്ദനം ; 8 പേർ അറസ്റ്റിൽ, 2 പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്"
english_title: "Chairman of Madrassa Committee brutally beaten in Panur;8 people arrested, look out notice against 2 people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115562/chairman-of-madrassa-committee-brutally-beaten-in-panur8-people-arrested-look-out-notice-against-2-people"
published_at: "2023-05-18T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465d1b0c03ed_download_(4).jpg"
keywords: []
---

# പാനൂരിൽ മദ്രസ്സ കമ്മിറ്റി ചെയർമാന് ക്രൂര മർദ്ദനം ; 8 പേർ അറസ്റ്റിൽ, 2 പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

> **Lead Summary:** **പാനൂർ **: പാനൂരിൽ മദ്രസ്സ കമ്മിറ്റി ചെയർമാന് ക്രൂര മർദ്ദനം. 8 പേർ അറസ്റ്റിൽ, 2 പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പാ നൂരിനടുത്ത് ചെണ്ടയാടാണ് സംഭവം. മാവിലേരി ജുമാ മസ്ജിദ് പള്ളി ബില്‍ഡിംഗ് ആന്റ് മദ്രസ കമ്മിറ്റി ചെയര്‍മാന്‍ മഹറുഫ് പോതിയാലിനാണ് ക്രൂര മർദ്ദനമേറ്റത്.

## Article Content

**പാനൂർ **: പാനൂരിൽ മദ്രസ്സ കമ്മിറ്റി ചെയർമാന് ക്രൂര മർദ്ദനം. 8 പേർ അറസ്റ്റിൽ, 2 പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പാ നൂരിനടുത്ത് ചെണ്ടയാടാണ് സംഭവം. മാവിലേരി ജുമാ മസ്ജിദ് പള്ളി ബില്‍ഡിംഗ് ആന്റ് മദ്രസ കമ്മിറ്റി ചെയര്‍മാന്‍ മഹറുഫ് പോതിയാലിനാണ് ക്രൂര മർദ്ദനമേറ്റത്.

ദേഹമാസകലം പരിക്കേറ്റ മഹറൂഫ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പള്ളിയില്‍ ജോലി നോക്കുന്ന ഖത്തീബിനെ ഒഴിവാക്കുന്നു എന്ന വ്യാജ പ്രചാരണം നടത്തിയാണ് തന്നെ ഒരു സംഘം കൂട്ടമായി മര്‍ദ്ദിച്ചതെന്ന് ചികിത്സയില്‍ കഴിയുന്ന മഹറൂഫ് പറഞ്ഞു.

മര്‍ദ്ദന ദൃശ്യം മൊബൈലില്‍ ചിത്രീകരിച്ചവരെ ഭീഷണിപെടുത്തിയതായും മഹറൂഫ് പറഞ്ഞു സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേര്‍ക്കെതിരെ പാനൂര്‍ പൊലീസ് കേസെടുത്തു. എട്ട് പേരെ അറസ്റ്റ് ചെയ്തു.

മലപുറത്തെ പി.പി.മുഹമ്മദ് മൗലവി, മാവിലേരി സ്വദേശികളായ അനസ്, പി.കെ.യൂസഫ്, അബൂബക്കര്‍ ,കെ.കെ.ഇസ്മയില്‍, കെ.മുഹമ്മദ്, ടി. സിയാദ്, പി.വി.റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ഗള്‍ഫിലേക്ക് കടന്ന രണ്ട് പേര്‍ക്കായി ലുക്ഔട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കയാണ് പാനൂര്‍ പൊലീസ്. ഇക്കഴിഞ്ഞ മെയ് 5നാണ് സംഭവം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115562/chairman-of-madrassa-committee-brutally-beaten-in-panur8-people-arrested-look-out-notice-against-2-people)