---
title: "പാനൂരിൽ ആഘോഷം: പാനൂർ മഹോത്സവം ഇന്ന് തുടങ്ങും"
english_title: "Celebration at Panur: The Panur festival will begin today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115508/celebration-at-panur-the-panur-festival-will-begin-today"
published_at: "2023-05-18T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465aec4e7104_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ ആഘോഷം: പാനൂർ മഹോത്സവം ഇന്ന് തുടങ്ങും

> **Lead Summary:** പാനൂർ: പാനൂരിൽ ആഘോഷത്തിൻ്റെ ദിനരാത്രങ്ങൾ സമ്മാനിക്കാൻ പാനൂർ മഹോത്സവമെത്തുന്നു. ജെ.സി ഐ പാനൂരിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പാനൂർ മഹോത്സവം മെയ് 31 വരെ നീണ്ടു നിൽക്കും .സ്വർണ്ണാജ്ജലി ഗോൾഡ് മുഖ്യ സ്പോൺസും ,ഡ്രീംസ് ഫർണിച്ചർ സഹ സ്പോൺസുമായ പാനൂർ മഹോത്സവം പാനൂരിലേയും ,പരിസര പ്രദേശത്തെയും ജനങ്ങൾക്ക് ആഹ്ലാദവും ,ആഘോഷവും ,പുതിയ ഷോപ്പിംങ്ങ് അനുഭൂതിയും പകരുന്ന ജനകീയ ഉത്സവമായി മാറും .

## Article Content

പാനൂർ: പാനൂരിൽ ആഘോഷത്തിൻ്റെ ദിനരാത്രങ്ങൾ സമ്മാനിക്കാൻ പാനൂർ മഹോത്സവമെത്തുന്നു. ജെ.സി ഐ പാനൂരിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പാനൂർ മഹോത്സവം മെയ് 31 വരെ നീണ്ടു നിൽക്കും .സ്വർണ്ണാജ്ജലി ഗോൾഡ് മുഖ്യ സ്പോൺസും ,ഡ്രീംസ് ഫർണിച്ചർ സഹ സ്പോൺസുമായ പാനൂർ മഹോത്സവം പാനൂരിലേയും ,പരിസര പ്രദേശത്തെയും ജനങ്ങൾക്ക് ആഹ്ലാദവും ,ആഘോഷവും ,പുതിയ ഷോപ്പിംങ്ങ് അനുഭൂതിയും പകരുന്ന ജനകീയ ഉത്സവമായി മാറും .

അമ്യൂസ്മെൻ്റ് പാർക്ക് മെഗാ സ്റ്റേജ് ഷോ ഫുഡ് കോർട്ട് കൾച്ചറൽ ഇവൻറ് ഫാമിലി ഗെയിംസ് ഫ്ലവർ ഷോ ബിസിനസ്സ് എക്സ്പോ അക്വാ ആൻറ് പെറ്റ് ഷോ റോബോട്ടിക്ക് ആനിമൽസ് എന്നിങ്ങനെ വിനോദത്തിൻ്റെയും ,വിജ്ഞാനത്തിൻ്റെയും എല്ലാ രസക്കൂട്ടുകളുമായാണ് പാനൂർ മഹോത്സവമെത്തുന്നത്. മെയ് 22 തിങ്കളാഴ്ച രാത്രി 7 മണിക്ക് ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പര സ്വാന്തനത്തിലെ ശിവാജ്ഞലി ( ഗോപിക) മഹോത്സവത്തിൽ എത്തുന്നു. ന്യൂ വോയ്സ് ഒരുക്കുന്ന ഗാനമേള , ജാനു തമാശ ടീം അവതരിപ്പിക്കുന്ന പരിപാടി, ഒപ്പന, അറബിക് ഡാൻസ് ,പാലാപ്പള്ളി സിംഗർ അതുൽ നറുകര അവതരിപ്പിക്കുന്ന ഗാനമേള എന്നിങ്ങനെ പാട്ടിൻ്റെയും ,തമാശയുടേയും ,ഡാൻസിൻ്റെയും എല്ലാ ചേരുവകളും പാനൂർ മഹോത്സവത്തിൽ ഒരുക്കിയിട്ടുണ്ട്. പാനൂർ മഹോത്സവത്തിലേക്ക് വരൂ ..അറിയാം അസ്വദിക്കാം ആഘോഷത്തിൻ്റെ, ആഹ്ലാദത്തിൻ്റെ ,ഷോപ്പിംഗിൻ്റെ പുത്തൻ അനുഭൂതികൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115508/celebration-at-panur-the-panur-festival-will-begin-today)