---
title: "ഒറ്റ ദിവസം കൊണ്ട് ചിത്രം മാറി, ഇനി തിരക്കിൻ്റെ നാളുകൾ, ഉപരാഷ്ട്രപതിയെ സ്വീകരിക്കാനൊരുങ്ങി ചമ്പാടും, രത്ന ടീച്ചറും"
english_title: "The picture changed in a single day, now are busy days, Champadam and Ratna teacher are ready to receive the Vice President."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115440/the-picture-changed-in-a-single-day-now-are-busy-days-champadam-and-ratna-teacher-are-ready-to-receive-the-vice-president"
published_at: "2023-05-17T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464fd4d34983_Untitled-1_copy.jpg"
keywords: []
---

# ഒറ്റ ദിവസം കൊണ്ട് ചിത്രം മാറി, ഇനി തിരക്കിൻ്റെ നാളുകൾ, ഉപരാഷ്ട്രപതിയെ സ്വീകരിക്കാനൊരുങ്ങി ചമ്പാടും, രത്ന ടീച്ചറും

> **Lead Summary:** പാനൂർ : അപ്രതീക്ഷിതമായാണ് ഉപ രാഷ്ട്രപതി ജഗദീപ് ധൻകർ താഴെ ചമ്പാട് എത്തുന്നു എന്ന് നാട്ടുകാരറിയുന്നത്. അതും കമ്മീഷണറുടേത് അടക്കമുള്ള പൊലീസ് വണ്ടികൾ ചമ്പാട് കാർഗിൽ ബസ് സ്റ്റോപ്പിന് സമീപത്തെ ആനന്ദ് എന്ന വീട്ടിൽ എത്തിയ ശേഷം മാത്രം. രത്ന നായർ ടീച്ചറെ കാണാനാണ് എത്തുന്നതെന്നതും, ടീച്ചറുടെ ശിഷ്യനാണ് ഉപരാഷ്ട്രപതിയെന്നും നാട്ടുകാരടക്കം അറിഞ്ഞു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

## Article Content

പാനൂർ : അപ്രതീക്ഷിതമായാണ് ഉപ രാഷ്ട്രപതി ജഗദീപ് ധൻകർ താഴെ ചമ്പാട് എത്തുന്നു എന്ന് നാട്ടുകാരറിയുന്നത്. അതും കമ്മീഷണറുടേത് അടക്കമുള്ള പൊലീസ് വണ്ടികൾ ചമ്പാട് കാർഗിൽ ബസ് സ്റ്റോപ്പിന് സമീപത്തെ ആനന്ദ് എന്ന വീട്ടിൽ എത്തിയ ശേഷം മാത്രം. രത്ന നായർ ടീച്ചറെ കാണാനാണ് എത്തുന്നതെന്നതും, ടീച്ചറുടെ ശിഷ്യനാണ് ഉപരാഷ്ട്രപതിയെന്നും നാട്ടുകാരടക്കം അറിഞ്ഞു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

ആധികാരികമായി ട്രൂവിഷനാണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. ഇത് വായനക്കാർ ഏറ്റെടുക്കുകയും ചെയ്തു. വാർത്ത കാട്ടുതീപോലെ പടർന്നതോടെ ആനന്ദിലേക്ക് ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. ബുധനാഴ്ച രാവിലെ മുതൽ നാട്ടുകാരും ബന്ധുക്കളും ഇടതടവില്ലാതെ ടീച്ചറെ കാണാനെത്തി. ടീച്ചർ സമയം നൽകിയതനുസരിച്ച് ഉച്ചയോടെ മാധ്യമപ്പടയും താഴെ ചമ്പാട് ആനന്ദിലെത്തി.

ഹീ ഈസ് മൈ ബ്രില്യൻറ് സ്റ്റുഡൻ്റ് എന്ന് പറഞ്ഞു തുടങ്ങിയ ടീച്ചർ ജഗദീപിൻ്റെ കാര്യങ്ങൾ ആവേശത്തോടെ വിവരിച്ചാണ് മാധ്യമ പ്രവർത്തകരെ യാത്രയാക്കിയത്. ടീച്ചറുടെ വീട്ടിൽ ആൾക്കൂട്ടത്തെ കണ്ട് പൊലീസുകാരുമെത്തി. ഞായറാഴ്ച്ച മുതൽ എൻ.എസ്.ജി ചമ്പാടും പരിസര പ്രദേശങ്ങളിലും നിലയുറപ്പിക്കും. കമ്മീഷണർ അജിത്കുമാറിൻ്റെ നേതൃത്വത്തിൽ കേരള പൊലീസും പൂർണ പിന്തുണ നൽകും. തിങ്കളാഴ്ച്ച വാഹന നിയന്ത്രണമടക്കം ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115440/the-picture-changed-in-a-single-day-now-are-busy-days-champadam-and-ratna-teacher-are-ready-to-receive-the-vice-president)