---
title: "കണ്ണൂരിൽ  നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മധ്യവയസ്‌കനെ കാണ്മാനില്ല "
english_title: "The middle-aged man, who had returned home from Kannur after work, was nowhere to be seen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115403/the-middle-aged-man-who-had-returned-home-from-kannur-after-work-was-nowhere-to-be-seen"
published_at: "2023-05-17T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464cfb4a4480_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ  നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മധ്യവയസ്‌കനെ കാണ്മാനില്ല 

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ പുതിയതെരുവിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മധ്യവയസ്‌കനെ കാണ്മാനില്ല. പുതിയതെരു ടൗണിലെ കടയിൽ ജോലി ചെയ്യുന്ന അരോളി സ്വദേശി കെ. പത്മനാഭനെയാണ് ഇന്നലെ മുതൽ കാണാതായത്. പതിവു പോലെ ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് 6 മണിയോടെ സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ഇദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

## Article Content

**കണ്ണൂർ:** കണ്ണൂർ പുതിയതെരുവിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മധ്യവയസ്‌കനെ കാണ്മാനില്ല. പുതിയതെരു ടൗണിലെ കടയിൽ ജോലി ചെയ്യുന്ന അരോളി സ്വദേശി കെ. പത്മനാഭനെയാണ് ഇന്നലെ മുതൽ കാണാതായത്. പതിവു പോലെ ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് 6 മണിയോടെ സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ഇദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

സംഭവത്തിൽ പരാതി നൽകിയതിനെതുടർന്ന് വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു. ● പ്രധാന വിവരങ്ങൾ: പേര്: പത്മനാഭൻ വയസ്സ്: 62 സ്വദേശം: അരോളി റൂട്ട്: പുതിയതെരു - അരോളി സ്കൂട്ടി: കളർ - മെറൂൺ, നമ്പർ- KL 13 AM 5922 ഇദ്ദേഹത്തെ കാണാനിടയായാൽ വളപട്ടണം പൊലീസിനെയോ, താഴെ കാണുന്ന നമ്പറിലോ വിവരമറിയിക്കുക: +91 96059 94882 (സന്തോഷ്)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115403/the-middle-aged-man-who-had-returned-home-from-kannur-after-work-was-nowhere-to-be-seen)