---
title: "നാണംകെട്ടവൻ്റെ അരയിൽ ആലു കിളിർത്താൽ അതും തണലാണെന്ന് കരുതുന്ന അവസ്ഥയാണ് പാനൂർ നഗരസഭയിലെ യൂ ഡി എഫ് ഭരണ നേതൃത്വത്തിനെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രൻ"
english_title: "CPM Kannur district secretariat member P. Harindran said that the leadership of the UDF in Panur Municipal Corporation is in a state of thinking that if a potato clinks around the waist of a shameless person, it is also a shade."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115392/cpm-kannur-district-secretariat-member-p-harindran-said-that-the-leadership-of-the-udf-in-panur-municipal-corporation-is-in-a-state-of-thinking-that-if-a-potato-clinks-around-the-waist-of-a-shameless-person-it-is-also-a-shade"
published_at: "2023-05-17T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464b89758b57_tyty.jpg"
keywords: []
---

# നാണംകെട്ടവൻ്റെ അരയിൽ ആലു കിളിർത്താൽ അതും തണലാണെന്ന് കരുതുന്ന അവസ്ഥയാണ് പാനൂർ നഗരസഭയിലെ യൂ ഡി എഫ് ഭരണ നേതൃത്വത്തിനെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രൻ

> **Lead Summary:** പാനൂർ: നാണംകെട്ടവൻ്റെ അരയിൽ ആലു കിളിർത്താൽ അതും തണലാണെന്ന് കരുതുന്ന അവസ്ഥയാണ് പാനൂർ നഗരസഭയിലെ യൂ ഡി എഫ് ഭരണ നേതൃത്വത്തിനെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രൻ .പാനൂർ നഗരസഭയിലേക്ക് എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പാനൂർ: നാണംകെട്ടവൻ്റെ അരയിൽ ആലു കിളിർത്താൽ അതും തണലാണെന്ന് കരുതുന്ന അവസ്ഥയാണ് പാനൂർ നഗരസഭയിലെ യൂ ഡി എഫ് ഭരണ നേതൃത്വത്തിനെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രൻ .പാനൂർ നഗരസഭയിലേക്ക് എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭകളുടെ പ്രവർത്തനത്തിൽ 87 ആം സ്ഥാനത്താണ് പാനൂർ. 13 കൂടി ആയാൽ നൂറായില്ലെ എന്നാണ് യു ഡി എഫ് കൗൺസിലർമാർ ചോദിക്കുന്നത്. ഉളുപ്പില്ലാത്തവർക്ക് മാത്രമാണ് ഇത്തരത്തിൽ ജനങ്ങളെ അഭിമുഖീകരിക്കാനാകൂ. 10 കോടി രൂപയാണ് സംസ്ഥാന സർക്കർ പദ്ധതി വിഹിതത്തിനായി നൽകിയത്. മാർച്ച് 31 നകം പൂർത്തീകരിക്കാനായത് 60 ശതമാനം പദ്ധതി ഫണ്ട് മാത്രമാണെന്നും 4 കോടി ചെലവഴിക്കാനായില്ലെന്നും പി.ഹരീന്ദ്രൻ കുറ്റപ്പെടുത്തി.

നഗരസഭ കൗൺസിലർ പികെ പ്രവീൺ അധ്യക്ഷനായി. സിപിഎം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള, പി പ്രഭാകരൻ, ജയചന്ദ്രൻ കരിയാട്, കെ രാമചന്ദ്രൻ, ഇ മഹമൂദ് എന്നിവർ സംസാരിച്ചു. എംടികെ ബാബു സ്വാഗതം പറഞ്ഞു.മാർച്ചിൻ്റെ പ്രചരണാർത്ഥം രണ്ടു വാഹന പ്രചരണ ജാഥകളാണ് നടന്നത്. കരിയാട് മേഖല ജാഥ പുല്ലൂക്കര കല്ലറ മഠപ്പുരയ്ക്ക് സമീപം സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ളയും, പാനൂർ മേഖലാ ജാഥ പാലത്തായിയിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ധനഞ്ജയനും ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115392/cpm-kannur-district-secretariat-member-p-harindran-said-that-the-leadership-of-the-udf-in-panur-municipal-corporation-is-in-a-state-of-thinking-that-if-a-potato-clinks-around-the-waist-of-a-shameless-person-it-is-also-a-shade)