---
title: "ജലപാത  പ്രതിഷേധ മനുഷ്യ ശൃംഖല നാളെ ;  സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി. എ.ശൈലജ ആദ്യ കണ്ണിയും, പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ അവസാന കണ്ണിയുമാകും."
english_title: "Waterway protest human network tomorrow;Sajeev Joseph MLA will inaugurate, Panur Block Panchayat ....."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115319/waterway-protest-human-network-tomorrowsajeev-joseph-mla-will-inaugurate-panur-block-panchayat"
published_at: "2023-05-17T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646474568279e_Untitled-1_copy.jpg"
keywords: []
---

# ജലപാത  പ്രതിഷേധ മനുഷ്യ ശൃംഖല നാളെ ;  സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി. എ.ശൈലജ ആദ്യ കണ്ണിയും, പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ അവസാന കണ്ണിയുമാകും.

> **Lead Summary:** പാനൂർ: കൃത്രിമ ജലപാതക്കെതിരെ മനുഷ്യശൃംഖല നാളെ.സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് മുതൽ പാനൂർ നഗരസഭ വരെ കിലോമീറ്ററുകൾ നീളുന്ന മനുഷ്യശൃംഖലയിൽ ആയിരങ്ങൾ അണിനിരക്കും.പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ ആദ്യ കണ്ണിയാകും. വിവിധ മേഖലകമ്മറ്റികൾ നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ ശൃംഖലയിൽ അണിനിരക്കും.

## Article Content

പാനൂർ: കൃത്രിമ ജലപാതക്കെതിരെ മനുഷ്യശൃംഖല നാളെ.സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് മുതൽ പാനൂർ നഗരസഭ വരെ കിലോമീറ്ററുകൾ നീളുന്ന മനുഷ്യശൃംഖലയിൽ ആയിരങ്ങൾ അണിനിരക്കും.പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ ആദ്യ കണ്ണിയാകും. വിവിധ മേഖലകമ്മറ്റികൾ നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ ശൃംഖലയിൽ അണിനിരക്കും.

ജനപ്രതിനിധികൾ, സമരസമിതി നേതാക്കൾ എന്നിവരും മനുഷ്യശൃംഖലയിൽ കൈ കോർക്കും. പാനൂർ നഗരസഭ ചെയർമാൻ വി.നാസർ അവസാന കണ്ണിയായി നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധ മനുഷ്യശൃംഖലയിൽ അണിചേരും.5 മണിക്ക് പ്രതിജ്ഞ എടുത്തതിനുശേഷം മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെറു റാലികളായി പാനൂർ നഗരസഭ പരിസരത്തേക്ക് ശൃംഖലയിൽ അണി ചേർന്നവർ എത്തിച്ചേരും. തുടർന്ന് പ്രതിഷേധപൊതുയോഗവും നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115319/waterway-protest-human-network-tomorrowsajeev-joseph-mla-will-inaugurate-panur-block-panchayat)