---
title: "മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം"
english_title: "Breast milk gets stuck in the throat and ends tragically ........."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115291/breast-milk-gets-stuck-in-the-throat-and-ends-tragically"
published_at: "2023-05-17T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64645cbbae366_Untitled-1_copy.jpg"
keywords: []
---

# മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

> **Lead Summary:** വടകര : അമ്മയുടെ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി വടകരയിൽ പിഞ്ചു കുഞ്ഞു മരിച്ചു. ഒരു മാസം പ്രായമായ പെൺ കുഞ്ഞിനാണ് ദാരുണ അന്ത്യമുണ്ടായത്. വടകര തിരുവള്ളൂർ കാവിൽ മീത്തൽ ഫർഹത്തിൻ്റെ 35 ദിവസം പ്രായമായ അൻസിയയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുഞ്ഞിനെ അരികിൽക്കിടത്തി അമ്മ മുലയൂട്ടുമ്പോൾ പാൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ തിരുവള്ളൂരിലെ ക്ലിനിക്കിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി മരിച്ചു. തീക്കുനി സ്വദേശി അർഷാദിൻ്റെ മകളാണ് മരിച്ച അൻസിയ.വടകര പൊലീസ് മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി.

## Article Content

വടകര : അമ്മയുടെ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി വടകരയിൽ പിഞ്ചു കുഞ്ഞു മരിച്ചു. ഒരു മാസം പ്രായമായ പെൺ കുഞ്ഞിനാണ് ദാരുണ അന്ത്യമുണ്ടായത്. വടകര തിരുവള്ളൂർ കാവിൽ മീത്തൽ ഫർഹത്തിൻ്റെ 35 ദിവസം പ്രായമായ അൻസിയയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുഞ്ഞിനെ അരികിൽക്കിടത്തി അമ്മ മുലയൂട്ടുമ്പോൾ പാൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ തിരുവള്ളൂരിലെ ക്ലിനിക്കിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി മരിച്ചു. തീക്കുനി സ്വദേശി അർഷാദിൻ്റെ മകളാണ് മരിച്ച അൻസിയ.വടകര പൊലീസ് മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115291/breast-milk-gets-stuck-in-the-throat-and-ends-tragically)