---
title: "അധ്യാപികയെ ഫോണിൽ ശല്യം ചെയ്തു ; തലശേരിയിൽ  വെഹിക്കിൾ  ഇൻസ്പെക്ടർക്കെതിരെ കേസ്"
english_title: "The teacher was harassed on the phone;Case against vehicle inspector in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115282/the-teacher-was-harassed-on-the-phonecase-against-vehicle-inspector-in-thalassery"
published_at: "2023-05-17T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64644fc2356aa_Untitled-1_copy.jpg"
keywords: []
---

# അധ്യാപികയെ ഫോണിൽ ശല്യം ചെയ്തു ; തലശേരിയിൽ  വെഹിക്കിൾ  ഇൻസ്പെക്ടർക്കെതിരെ കേസ്

> **Lead Summary:** തലശേരി: ഡ്രൈവിങ് ടെസ്റ്റിന് കണ്ട പരിചയംവെച്ച് അധ്യാപികയെ ഫോണിൽ ശല്യം ചെയ്യുകയും മോശം സന്ദേശങ്ങൾ അയക്കുകയും ചെയ്തതിന് വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരേ പോലീസ് കേസെടുത്തു. തലശ്ശേരി ജോ. ആർ.ടി.ഒ. ഓഫീസിലെ അസി. വെഹിക്കിൾ ഇൻസ്പെക്ടർ വേങ്ങാട് കോയിലോട് സ്വദേശി ദിപിൻ എടവനയ്ക്കെതി രെ കതിരൂർ പോലീസാണ് കേസെടുത്തത്.

## Article Content

തലശേരി: ഡ്രൈവിങ് ടെസ്റ്റിന് കണ്ട പരിചയംവെച്ച് അധ്യാപികയെ ഫോണിൽ ശല്യം ചെയ്യുകയും മോശം സന്ദേശങ്ങൾ അയക്കുകയും ചെയ്തതിന് വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരേ പോലീസ് കേസെടുത്തു. തലശ്ശേരി ജോ. ആർ.ടി.ഒ. ഓഫീസിലെ അസി. വെഹിക്കിൾ ഇൻസ്പെക്ടർ വേങ്ങാട് കോയിലോട് സ്വദേശി ദിപിൻ എടവനയ്ക്കെതി രെ കതിരൂർ പോലീസാണ് കേസെടുത്തത്.

അധ്യാപിക ഡ്രൈവിങ് ലൈസൻസെടുക്കാൻ പോയപ്പോൾ പരിചയപ്പെട്ട ഇയാൾ ഫോണിൽ നിരന്തരം സന്ദേശങ്ങൾ അയക്കുകയായിരുന്നു. ഇതിൽ നീരസം പ്രകടിപ്പിച്ചിട്ടും സന്ദേശങ്ങൾ അയക്കുന്നത് തുടർന്നുവെന്ന പരാതിയിലാണ് കേസ്. അധ്യാപിക ഭർത്താവിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. പ്രതി ഒളിവിലാണെന്ന് സംശയിക്കുന്നതായി കതിരൂർ ഇൻസ്പെക്ടർ കെ.വി.മഹേഷ് പറഞ്ഞു. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115282/the-teacher-was-harassed-on-the-phonecase-against-vehicle-inspector-in-thalassery)