---
title: "കുതിച്ചെത്തിയത് കമ്മീഷണറുടേത് ഉൾപ്പടെ  അഞ്ചോളം പൊലീസ് വാഹനങ്ങൾ ;  നടുങ്ങി ചമ്പാട്ടുകാർ, കാര്യമറിഞ്ഞപ്പോൾ സന്തോഷവും, അഭിമാനവും"
english_title: "Five police vehicles, including the commissioner's, rushed to the scene;Trembling Champatkars, happy and proud when they found out"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115250/five-police-vehicles-including-the-commissioners-rushed-to-the-scenetrembling-champatkars-happy-and-proud-when-they-found-out"
published_at: "2023-05-16T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463c270c7e0f_Untitled-1_copy.jpg"
keywords: []
---

# കുതിച്ചെത്തിയത് കമ്മീഷണറുടേത് ഉൾപ്പടെ  അഞ്ചോളം പൊലീസ് വാഹനങ്ങൾ ;  നടുങ്ങി ചമ്പാട്ടുകാർ, കാര്യമറിഞ്ഞപ്പോൾ സന്തോഷവും, അഭിമാനവും

> **Lead Summary:** ചമ്പാട്: ചൊവാഴ്ച വൈകീട്ട് 5 മണിയോടെയാണ് ചമ്പാട് പ്രദേശം നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. കമ്മീഷണറുടേത് ഉൾപ്പടെ അഞ്ചോളം പൊലീസ് വാഹനങ്ങൾ കാർഗിൽ ബസ്സ്റ്റോപ്പിന് സമീപത്തെ ആനന്ദ് എന്ന വീട്ടിലേക്ക് കുതിച്ചെത്തി. കാര്യമറിയാതെ നാട്ടുകാരും കുഴങ്ങി. പലരും അന്വേഷിച്ചെങ്കിലും പൊലീസുകാരും ഒന്നും വ്യക്തമാക്കിയില്ല. പൊലീസുകാർ മടങ്ങിയപ്പോഴാണ് രത്നയെന്ന അധ്യാപികയുടെ മഹത്വം നാട്ടുകാരറിയുന്നത്. ജഗദീപ് ധട്ക്കറെന്ന രാജ്യത്തെ രണ്ടാമത്തെ പൗരൻ ഈ അധ്യാപികയുടെ ശിഷ്യനാണെന്ന വിവരം നാട്ടുകാരറിയുന്നത് അപ്പോഴാണ്.

## Article Content

ചമ്പാട്: ചൊവാഴ്ച വൈകീട്ട് 5 മണിയോടെയാണ് ചമ്പാട് പ്രദേശം നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. കമ്മീഷണറുടേത് ഉൾപ്പടെ അഞ്ചോളം പൊലീസ് വാഹനങ്ങൾ കാർഗിൽ ബസ്സ്റ്റോപ്പിന് സമീപത്തെ ആനന്ദ് എന്ന വീട്ടിലേക്ക് കുതിച്ചെത്തി. കാര്യമറിയാതെ നാട്ടുകാരും കുഴങ്ങി. പലരും അന്വേഷിച്ചെങ്കിലും പൊലീസുകാരും ഒന്നും വ്യക്തമാക്കിയില്ല. പൊലീസുകാർ മടങ്ങിയപ്പോഴാണ് രത്നയെന്ന അധ്യാപികയുടെ മഹത്വം നാട്ടുകാരറിയുന്നത്. ജഗദീപ് ധട്ക്കറെന്ന രാജ്യത്തെ രണ്ടാമത്തെ പൗരൻ ഈ അധ്യാപികയുടെ ശിഷ്യനാണെന്ന വിവരം നാട്ടുകാരറിയുന്നത് അപ്പോഴാണ്.

വീട് കയറി സമ്പർക്ക പരിപാടി നടത്തുന്ന പാർട്ടികളും, നേതാക്കളുമടക്കം ആരുമറിയാത്ത വിവരമാണ് ചൊവ്വാഴ്ച പുറത്തു വന്നതെന്നത് നാട്ടുകാരെയും ഞെട്ടിച്ചു. ഉപരാഷ്ട്രപതിയുടെ സന്ദർശനം തലശേരി താലൂക്കിലാണെന്ന കാര്യം മാത്രമാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് സംവിധാനങ്ങളടക്കം ഈ ഒരു ടീച്ചർക്ക് പിന്നാലെയായിരുന്നു. ഉപരാഷ്ട്രപതി വീട്ടിലെത്തുന്ന വിവരം ടീച്ചർക്ക് മാത്രമാണ് ഔദ്യോഗികമായി ലഭിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മാത്രമാണ് ഈ ചീഫ് സെക്രട്ടറിയുടെ ഓഫീസിനും, അതുവഴി കമ്മീഷണർക്കും ലഭിക്കുന്നത്. രാജ്യത്തിൻ്റെ മുൻപത്തെ സൈന്യാധിപനടക്കം ഈ അധ്യാപികയുടെ ശിഷ്യനായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115250/five-police-vehicles-including-the-commissioners-rushed-to-the-scenetrembling-champatkars-happy-and-proud-when-they-found-out)