---
title: "ഉപരാഷ്ട്രപതി ജഗദീപ് ധൻകർ തിങ്കളാഴ്ച പാനൂരിൽ ;  സന്ദർശനം മുൻ അധ്യാപികയെ കാണാൻ"
english_title: "Vice President Jagdeep Dhankar in Panur on Monday;Visit to meet former teacher"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115203/vice-president-jagdeep-dhankar-in-panur-on-mondayvisit-to-meet-former-teacher"
published_at: "2023-05-16T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646392721f99f_Untitled-1_copy.jpg"
keywords: []
---

# ഉപരാഷ്ട്രപതി ജഗദീപ് ധൻകർ തിങ്കളാഴ്ച പാനൂരിൽ ;  സന്ദർശനം മുൻ അധ്യാപികയെ കാണാൻ

> **Lead Summary:** **പാനൂർ :** ഉപരാഷ്ട്രപതി തിങ്കളാഴ്ച 22ന് പാനൂരിനടുത്ത് ചമ്പാട്ടെത്തും. കാർഗിൽ ബസ്സ്റ്റോപ്പിന് സമീപം ആനന്ദത്തിൽ രത്ന നായർ എന്ന തൻ്റെ മുൻ അധ്യാപികയെ കാണാനാണ് ജഗദീപ് ധൻകർ എത്തുന്നത്. 1968 ൽ രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക സ്കൂളിൽ വച്ചാണ് ജഗദീപ് ധൻകറെ രത്നനായർ പഠിപ്പിച്ചത്. അന്നു മുതൽ ഊഷ്മളമായ ബന്ധമാണ് ഇരുവരും തമ്മിൽ.

## Article Content

**പാനൂർ :** ഉപരാഷ്ട്രപതി തിങ്കളാഴ്ച 22ന് പാനൂരിനടുത്ത് ചമ്പാട്ടെത്തും. കാർഗിൽ ബസ്സ്റ്റോപ്പിന് സമീപം ആനന്ദത്തിൽ രത്ന നായർ എന്ന തൻ്റെ മുൻ അധ്യാപികയെ കാണാനാണ് ജഗദീപ് ധൻകർ എത്തുന്നത്. 1968 ൽ രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക സ്കൂളിൽ വച്ചാണ് ജഗദീപ് ധൻകറെ രത്നനായർ പഠിപ്പിച്ചത്. അന്നു മുതൽ ഊഷ്മളമായ ബന്ധമാണ് ഇരുവരും തമ്മിൽ.

ഉപരാഷ്ട്രപതിയായി ജഗദീപ് ധൻകർ സ്ഥാനാരോഹണം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിച്ചിരുന്നെങ്കിലും പങ്കെടുക്കാനായില്ലെന്ന് ടീച്ചർ ട്രൂവിഷനോട് പറഞ്ഞു. 22 ന് തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി സെക്രട്ടറിയേറ്റിലെ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് കണ്ണൂരേക്ക് തിരിക്കുക. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ പോലും ഉപരാഷ്ട്രപതിയുടെ കണ്ണൂർ സന്ദർശനത്തെക്കുറിച്ച് വിവരമില്ലായിരുന്നു.

ചൊവ്വാഴ്ചയാണ് സന്ദർശനോദ്ദേശ്യം പുറത്തുവന്നത്. പൊലീസ് കമ്മീഷണർ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം താഴെ ചമ്പാട്ടെ വസതിയിലെത്തി രത്ന നായർ ടീച്ചറെ കണ്ടു. ചെണ്ടയാട് നവോദയ സ്കൂൾ പ്രിൻസിപ്പളായിരിക്കെയാണ് രത്ന നായർ വിരമിച്ചത്. ഞായറാഴ്ച മുതൽ ചമ്പാടും പരിസരവും എൻ.എസ്.ജി കമാൻഡോകൾ നിലയുറപ്പിക്കും. സന്ദർശന സമയം വാഹന ഗതാഗതം പൂർണമായും നിരോധിക്കും. മോക്ഡ്രില്ലും നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115203/vice-president-jagdeep-dhankar-in-panur-on-mondayvisit-to-meet-former-teacher)